HOME
DETAILS
MAL
കുന്ദമംഗലത്ത് മോഷണം തുടര്‍ക്കഥ; ഇന്നലെ കവര്‍ന്നത് നാലര പവന്
backup
September 01 2017 | 06:09 AM
കുന്ദമംഗലം: പ്രദേശത്ത് മോഷണം തുടര്‍ക്കഥയാകുന്നു. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഇന്നലെ വീണ്ടും കള്ളന്മാരെത്തി. പുലര്‍ച്ചെ രണ്ടിനുശേഷം ആമ്പ്രമ്മല്‍ വേലായുധന്റെ വീട്ടില്‍നിന്ന് നാലര പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
വേലായുധന്റെ മകന് ബിജുലാലിന്റെ ഭാര്യ ദിവിഷയുടെ മൂന്നര പവന് തൂക്കമുള്ള താലി മാലയും മകന്റെ ഒരുപവന് മാലയുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കിടപ്പുമുറിയുടെ ജനല്‍ വഴിയായിരുന്നു കവര്‍ച്ച.
ഇന്നലെ പന്തീര്‍പാടത്ത് ചില വീടുകളില്‍ മോഷണശ്രമം നടന്നതായും വിവരമുണ്ട്.
രണ്ടാഴ്ചയോളമായി കുന്ദമംഗലത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനകം ഇരുപതില്‍പ്പരം വീടുകളില്‍നിന്ന് ഏകദേശം രണ്ടു ലക്ഷം രൂപയും 35 പവനോളം സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്.
കുന്ദമംഗലം പൊലിസ് കേസ് അന്വേഷണം നടത്തി വരികയാണ്. ഇതുവരെ ഒരു കേസിലും തുമ്പുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."