HOME
DETAILS
MAL
കുഞ്ഞുങ്ങള്‍
backup
September 03 2017 | 00:09 AM
കുഞ്ഞുങ്ങളാണ്
സത്യം
പറയുന്നത്.
ഇത് മുസ്‌ലിം
തിയ്യന്‍ ശൂദ്രന്‍
എന്ന് തോന്നാതെ
കൂട്ടുകൂടുന്നവര്‍
നാട്യമില്ലാത്തവര്‍
മൂലധനമില്ലാത്തവര്‍
സന്ധി ചെയ്യാത്തവര്‍
മാങ്കുല നുള്ളിയതിന്
അടികിട്ടിപ്പിണങ്ങി-
ക്കരഞ്ഞാലും
അമ്മേയെന്ന്
ചിണുങ്ങിയെത്തുന്നവര്‍
അമ്പിളി മാമനെയും
നക്ഷത്രങ്ങളെയും
കൈക്കുമ്പിളില്‍
പിടിക്കുന്നവര്‍
പാമ്പിലും
പൂമ്പാറ്റയിലും
കൊതുകിലും
കവിത കാണുന്നവര്‍
ആളുകളെ
ഒരുമിപ്പിക്കുന്നവര്‍
കാലത്തെ
വിളിച്ചുണര്‍ത്തുന്നവര്‍.
ലോകം
മാറ്റിപ്പണിയുന്നവര്‍
അതു കൊണ്ടാണ്,
അവര്‍
കുഞ്ഞുങ്ങളെ
കൊന്നുകളയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."