കേന്ദ്ര മന്ത്രിസഭാ വികസനം ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ പ്രാതിനിധ്യം അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം ഇന്ന് നടക്കാനിരിക്കെ ജനതാദള്‍(യു), അണ്ണാ ഡി.എം.കെ പ്രതിനിധികള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യമുണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം.
തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരന് ഉയര്‍ത്തിയ വെല്ലുവിളി അണ്ണാ ഡി.എം.കെയില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. 19 എം.എല്‍.എമാര്‍ ദിനകരന് പക്ഷത്തേക്ക് മാറിയതും ഇവര്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയതും കടുത്ത പ്രതിസന്ധിയാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്.
അതിനിടയില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജെ.ഡി.യുവും അറിയിച്ചു. ജെ.ഡി.യു എം.പിമാരെല്ലാവരും ഡല്‍ഹിയിലുണ്ടെങ്കിലും മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ ഒരുതരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജെ.ഡി.യു നേതാവ് അറിയിച്ചു. അതേസമയം ഇരുപാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരില്‍ പങ്കാളികളാകുമോയെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന് ബി.ജെ.പി കേന്ദ്ര നേതൃത്വവും ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."