ഭാരത് യാത്ര 12ന് കേരളത്തില്‍
തിരുവനന്തപുരം: സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച കൈലാഷ് സത്യാര്‍ഥി നയിക്കുന്ന ഭാരത് യാത്ര 12ന് തിരുവനന്തപുരത്തെത്തും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും എതിരേ ബോധവല്കരണം നടത്തുന്നതിനാണ് കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭാരത് യാത്ര സംഘടിപ്പിക്കുന്നത്.
യാത്രക്ക് 12ന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. കന്യാകുമാരിയില്‍ നിന്ന് 11ന് ആരംഭിക്കുന്ന യാത്ര ഒക്ടോബര്‍ 16ന് ന്യൂഡല്‍ഹിയിലാണ് സമാപിക്കുന്നത്. ഇന്ത്യ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമാണ് എന്ന അവബോധം വളര്‍ത്തുന്നതിനായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മിഷന്, ചൈല്‍ഡ് ലൈന്‍, സി.ഐ.ഐ യംഗ് ഇന്ത്യ, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, ജില്ലാ ശിശുസംരക്ഷണ സമിതികള്‍ , ബച്ചന് ബച്ചാവോ ആന്ദോളന്, ഡോണ്‍ ബോസ്കോ, സോമ, ഐ.ജെ.എം, സര്‍വോദയ സ്കൂളുകള്‍ തുടങ്ങിയവ യാത്രക്ക് പിന്തുണ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."