HOME
DETAILS
MAL
അനിതയുടെ ആത്മഹത്യ: സമരം തുടരുന്നു
backup
September 05 2017 | 19:09 PM
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടരുന്നു. നീറ്റ് റാങ്കില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെയാണ് ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെട്ടത്.
ചെന്നൈ റെയില്‍വേ സ്റ്റേഷന്റെ സമീപത്തും ലായോളാ കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചു.
അരിയല്ലൂര്‍ സ്വദേശിയായ അനിത പ്ലസ്ടു പരീക്ഷയ്ക്ക് 1,200 ല്‍ 1,176മാര്‍ക്ക് നേടിയെങ്കിലും നീറ്റ് പരീക്ഷയില്‍ 86 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."