വൈക്കം ഭാസ്‌കരന്‍ നായര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: മോന്‍സ് ജോസഫ് എം.എല്‍.എ
വൈക്കം: പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് വൈക്കം ഭാസ്‌ക്കരന്‍ നായരെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
കേരള സ്റ്റേറ്റ് ഓള്‍ഡ് ഹോംഗാര്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെയും കേരള പാഡി ഡെവലപ്‌മെന്റ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ എട്ടാമത് വൈക്കം ഭാസ്‌ക്കരന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം ശ്രീമഹാദേവ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍.മോഹന്‍ദാസ് അധ്യക്ഷനായി.
മുന്‍ ചീഫ് സെക്രട്ടറിയും സംസ്‌കൃത സര്‍വകലാശാല മുന്‍ വി.സിയുമായ ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് പുരസ്‌കാര വിതരണം നിര്‍വഹിച്ചു.
വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഫാ. ജോണ്‍ പുതുവ, യു. ഉലഹന്നാന്‍ (കുഞ്ഞച്ചന്‍), സി.എം തോമസ്, ഡോ. കെ രാജ്കുമാര്‍, പ്രേംലാല്‍ അനാമയ, അഡ്വ. പി.ആര്‍ അരവിന്ദാക്ഷമേനോന്‍, പ്രകാശന്‍ കാരയ്ക്കല്‍, ബാലുശ്ശേരി കൃഷ്ണദാസ്, പി.ജി.എം നായര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. പ്രത്യേക പുരസ്‌കാര വിതരണം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു.
മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വൈ ജയകുമാരി, അന്നമ്മ രാജു, നഗരസഭ കൗണ്‍സിലര്‍ അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ബഷീര്‍ പുത്തന്‍പുര, ഫാ. പീറ്റര്‍ കോയിക്കര, ഷീബ മോഹന്‍ദാസ്, എം.പി ജയപ്രകാശ്, പ്രവീണ്‍ ഭാസ്‌ക്കര്‍, ആര്‍.സത്യനാഥന്‍ നായര്‍, എം.പി സുകുമാരന്‍, പി.അമ്മിണിക്കുട്ടന്‍, വൈക്കം ദാമു, കെ.തങ്കപ്പന്‍, പി.ആര്‍ തങ്കപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."