യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മാണത്തിന്: പുനര്‍ജ്ജനിക്ക് തുടക്കം
വടക്കാഞ്ചേരി : 'യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മ്മാണത്തിന്' എന്ന മുദ്രാവാക്യവുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം ടെക്നിക്കല്‍ സെല്‍ രൂപ കല്‍പ്പന ചെയ്ത പുനര്‍ജ്ജനി പദ്ധതിയ്ക്ക് തുടക്കം.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 55 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍ധന രോഗികള്‍ക്കും ആരോഗ്യ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ തകരാറിലായ 43 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ അറ്റകുറ്റ പണി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ജില്ലാ ആശുപത്രിയില്‍ സേവന പ്രവര്‍ത്തനം നടത്തുന്നത് . അനില്‍ അക്കര എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.സി.പി സുനില്‍ കുമാര്‍ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്, പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ അഡ്വ.ടി.എസ് മായാ ദാസ് , ഡോ.സരിന് , മുഹമ്മദ് ഇക്ബാല്‍, ഡോ.പി.രമേഷ് കുമാര്‍, എസ്.ആര് പവിത്രന്, ശശികുമാര്‍ കൊടയ്ക്കാടത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."