ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റത്തിനെതിരെ ഖത്തര്‍
ദോഹ: ഇസ്രാഈലിന്റെ സെറ്റില്‍മെന്റ് വിപുലീകരണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
വെസ്റ്റ്ബാങ്കിലെ നാബ്‌ലസിലാണ് ഇസ്രാഈല്‍ പുതിയ സെറ്റില്‍മെന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
രാജ്യാന്തര പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനവും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റവുമാണ് ഈസ്രാഈലിന്റേതെന്ന്് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ രണ്ടു രാജ്യങ്ങളെന്ന പരിഹാരം സാധ്യമാക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇസ്രാഈല്‍ തുടര്‍ന്നുവരുന്ന ലംഘനങ്ങള്‍. അധിനിവേശ ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ സെറ്റില്‍മെന്റ് നയങ്ങള്‍ നിര്‍ത്തുന്നതിന് രാജ്യാന്തര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."