അന്താരാഷ്ട്ര കയര്‍മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ഏഴാമത് അന്താരാഷ്ട്ര കയര്‍ മേള ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, സ്ഥാപനങ്ങള്‍, വ്യവസായ വിദഗ്ധര്‍, സംരംഭകര്‍ സംബന്ധിക്കും.
വിദേശ രാജ്യങ്ങളിലെ വിപണനത്തോടൊപ്പം ഇക്കുറി ആഭ്യന്തര വിപണത്തിനാണ് കയര്‍കേരളയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുമായി നൂറ് കോടിയുടെ കയര്‍ ഭൂവസ്ത്ര കരാര്‍ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനകം 1200 കോടി കയര്‍മേഖലയുടെ പുനരുദ്ധാരണത്തിനായി ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.
കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍മെഷീന്‍ മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ കെ. പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ ആര്‍. ഭഗീരഥന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."