HOME
DETAILS

ലഹരിയില്‍ മയങ്ങി മാള

  
backup
September 06, 2017 | 7:24 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b3

മാള: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മാള മേഖലയില്‍ വ്യാപകമാകുന്നു. പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് ഞെട്ടിക്കുന്ന വിവരം നല്‍കുന്നത്. കഴിഞ്ഞ ദിവസം അഷ്ടമിച്ചിറ സ്‌കൂള്‍ ഗ്രൗണ്ടില്‍ കഞ്ചാവ് വില്‍പ്പനക്കെത്തിയ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ വന്നവരാണെന്നാണ് സൂചന. മേഖലയിലെ കഞ്ചാവ് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവര്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നേരത്തെ കോളജ് വിദ്യാര്‍ഥികളെയായിരുന്നു ലഹരി മാഫിയ ലക്ഷ്യം വച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ആളുകള്‍ സംശയിക്കില്ല എന്നതിനാലാണ് ലഹരിമാഫിയ വിദ്യാര്‍ഥികളെ വാഹകരാക്കി മാറ്റുന്നതെന്നു നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.


വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പൊലിസും എക്‌സൈസുമൊന്നും പരിശോധിക്കില്ല എന്ന് അറിയാവുന്നതിനാലാണിത്. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളായി മാറുന്നത്. സിനിമാ തിയറ്ററുകള്‍, ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും. കുട്ടികളുമായി ചങ്ങാത്തം കൂടിയശേഷം ആദ്യം ചെറിയ അളവില്‍ മയക്കുമരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ലഹരിവസ്തുക്കള്‍ കിട്ടുന്നതിന് അവര്‍ നിര്‍ദേശിക്കുന്ന ഏത് ജോലി ചെയ്യാനും നിര്‍ബന്ധിതരാകും.


ഇങ്ങനെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിവാഹകരായി മാറുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള മാളയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികം യുവാക്കളാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരി നുണയാനെത്തുന്ന ഇവര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്ക് മാളയിലും പുത്തന്‍ചിറയിലും പരിസരപ്രദേശങ്ങളിലും ഒത്താശ ചെയ്തു കൊടുക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവിന് ആവശ്യക്കാര്‍ അധികം ആണ്.


കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. പൊലിസും എക്‌സൈസും എത്ര ജാഗ്രത കാണിച്ചാലും രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലഹരി മാഫിയയുടെ കരാളഹസ്തത്തില്‍ ഭാവിതലമുറ ഞെരിഞ്ഞമരുമെന്നുറപ്പാണ്. അന്നമനട , മാള പ്രദേശങ്ങളില്‍ ലഹരിക്കായി കോഡീന്‍ അടങ്ങിയ കഫ് സിറപ്പിന്റെ ഉപയോഗം വര്‍ധിച്ചതായും സൂചനയുണ്ട്.


മാള പൊലിസ് സ്റ്റേഷന് തൊട്ടടുത്ത സ്ഥലത്ത് പോലും ലഹരിമാഫിയ തഴച്ച് വളരുന്നതായി ആക്ഷേപമുണ്ട്. മാള സര്‍ക്കിള്‍ ഓഫീസിന് പുറകിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ മദ്യവും കഞ്ചാവടക്കമുള്ളവയുടെ ഉപയോഗം സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ പ്രായത്തില്‍ പെട്ട നിരവധിപേരാണ് ഇവിടെ എത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു.


മേഖലയിലെ പല ഭാഗങ്ങളിലും മയക്കുമരുന്നിന്റേയും മദ്യത്തിന്റെയും ഉപയോഗം വ്യാപകമാണ്. കെ.കരുണാകരന്‍ സ്മാരക മാള പഞ്ചായത്ത് സ്റ്റേഡിയം, മാള കെ.കെ റോഡ്, മാളക്കടവ് റൂറല്‍ മാര്‍ക്കറ്റ് പരിസരങ്ങള്‍, കുന്നത്തുകാട്, വലിയപറമ്പ് സ്‌കൂള്‍ പരിസരം തുടങ്ങിയിടങ്ങളിലും അന്നമനട പഞ്ചായത്ത് സ്റ്റേഡിയം, അന്നമനട സ്‌നേഹതീരം പാര്‍ക്ക്, കുഴൂര്‍ പാറപ്പുറത്തെ ദുരിതാശ്വാസ കേന്ദ്രം, പഞ്ചായത്ത് സ്റ്റേഡിയം, മരിയന്‍തുരുത്ത്, കുഴൂര്‍ പള്ളി പരിസരം, ഐരാണിക്കുളം തുടങ്ങിയ സ്ഥലങ്ങളിലും പുത്തന്‍ചിറ പഞ്ചായത്ത് സ്റ്റേഡിയം, കരിങ്ങാച്ചിറ, മാരേക്കാട് കടവ് തുടങ്ങിയ സ്ഥലങ്ങളിലും പൊയ്യ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമാണ് മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം.


വിവിധ ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ഇവയുടെ ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  4 days ago
No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  4 days ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  4 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  4 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  4 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  4 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  4 days ago