HOME
DETAILS

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കേസെടുത്തു

  
backup
September 06, 2017 | 9:35 PM

%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

കാസര്‍കോട്: വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലിസ് രണ്ടുപേര്‍ക്കെതിരേ കേസെടുത്തു.
ചെര്‍ക്കള പാടി എടനീര്‍ ചാപ്പാടി ഹൗസിലെ എന്‍.എ. അബ്ദുല്‍ ആസിഫിന്റെ (23) പരാതിയില്‍ കോഴിക്കോട് സ്വദേശികളായ അബ്ദുല്‍ ഹഖീം, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ആസിഫ്,ഇയാളുടെ സുഹൃത്തുക്കളായ റംഷീദ്, അര്‍ഷാദ്, ഗദ്ദാഫി എന്നിവരുടെ പണം കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തെന്നാണ് പരാതി.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്ടര്‍ ജോബ്‌സ് എച്ച്.ആര്‍ സൊലൂഷ്യന്‍ എന്ന സ്ഥാപത്തിന്റെ പരസ്യം ഓണ്‍ലൈനില്‍ കണ്ടാണ് ഇവര്‍ വിസക്കായി അപേക്ഷ നല്‍കിയതെന്ന് പറയുന്നു.
കാനഡയില്‍ ജോലി ചെയ്യുന്നതിനുള്ള വിസക്ക് മൂന്നു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ ഒന്നരലക്ഷം രൂപ ഇവിടെ വച്ചും ബാക്കി ഒന്നരലക്ഷം രൂപ കാനഡയില്‍ വച്ചും നല്‍കണമെന്നായിരുന്നു സംഘം ഇവരോട് ആവശ്യപ്പെട്ടത്.
ഇതിന് പുറമേ പ്രോസസിങ് ചാര്‍ജായി 40,000 രൂപയും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നാലുപേരും 40,000 രൂപ വീതം അടച്ചു. ബാക്കിയുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഗദ്ദാഫി ബാങ്ക് വഴി 40,000 രൂപ ഹഖീമിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതായി പറയുന്നു. ഇതിന് ശേഷമാണ് ഇവര്‍ക്ക് തട്ടിപ്പു മനസിലായത്. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  24 days ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  24 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  24 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  24 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  25 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  25 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  25 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  25 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  25 days ago