ലാലു പ്രസാദിനും തേജസ്വി യാദവിനും സി.ബി.ഐയുടെ സമന്‍സ്
ന്യൂഡല്‍ഹി: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രയുമായ തേജസ്വി യാദവിനും സി.ബി.ഐ സമന്‍സയച്ചു. ലാലുവിനോട് സെപ്തംബര്‍ 11നും തേജസ്വിയോട് 12നും ഹാജഡരാവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ലാലുവിനും കുടുംബത്തിനുമെതിരെ കേസെടുത്ത സി.ബി.ഐ നേരത്തെ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിക്ക് ഹോട്ടലുകള്‍ നടത്താനുള്ള സ്ഥലം അനധികൃതമായി പാട്ടത്തിനു നല്‍കിയെന്നതാണ് കേസ്. ലാലുവിനെ കൂടാതെ ഭാര്യയും ബിഹാര്‍ മുന്‍മുഖ്യമന്ത്രയുമായ റാബ്‌റി ദേവി, പ്.കെ ഗോയല്‍, ഐ.ആര്‍.ടി.സി മുന്‍ എംഡി സരള ഗുപ്ത, ലാലുവിന്റെ സഹായികളില്‍ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
2006ല്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ബി.എന്‍.ആര്‍ ഹോട്ടലുകളുടെ വികസനം, സംരക്ഷണം, പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി വിളിച്ച ടെണ്ടറില്‍ കൃത്രിമം നടത്തിയെന്നതാണ് ആരോപണം. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇതു റാബ്‌റി ദേവിയുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. റെയില്‍വേയുടെ കീഴിലായിരുന്ന ബി.എന്‍.ആര്‍ ഹോട്ടല്‍ 2008ല്‍ തന്നെ ഐ.ആര്‍.സി.ടി.സി ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."