റോഹിംഗ്യകള്‍ക്ക് 10,000 ടണ്‍ ഭക്ഷ്യവിഭവങ്ങളുമായി തുര്‍ക്കി
അങ്കാറ: മ്യാന്മറില്‍ വംശീയ ആക്രമണത്തിന് ഇരയാകുന്ന റോഹിംഗ്യന്‍ ജനതയ്ക്ക് തുര്‍ക്കിയുടെ സഹായഹസ്തം. ദുരിതത്തില്‍ ശക്തമായി ഇടപെട്ട ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയുടെ സഹായം ഉടന്‍ തന്നെ മ്യാന്മറിലെത്തും.
10,000 ടണ്‍ ഭക്ഷ്യവിഭവങ്ങള്‍ അയക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂക്കിയുമായി ഉര്‍ദുഗാന്‍ ടെലഫോണ്‍ വഴി സംസാരിക്കുകയും വിഷയത്തില്‍ ഉല്‍ക്കണ്ഠ അറിയിക്കുകയും ചെയ്തിരുന്നു.
അങ്കാറയിലെ പാര്‍ട്ടി യോഗത്തിലാണ് ഉര്‍ദുഗാന്‍ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തുര്‍ക്കി സന്നദ്ധസംഘടനായ തുര്‍ക്കിഷ് കോര്‍പറേഷന്‍ ആന്‍ഡ് കോഡിനേഷന്‍ ഏജന്‍സി(തിക്ക)യുടെ നേതൃത്വത്തില്‍ ഇതിനകം ആയിരത്തോളം ടണ്‍ ഭക്ഷ്യവിഭവങ്ങള്‍ റോഹിംഗ്യന്‍ ക്യാംപുകളില്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതിന്റെ രണ്ടണ്ടാംഘട്ടമായാണ് 10,000 ടണ്‍ ഭക്ഷ്യവിഭവങ്ങള്‍ കൂടി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."