ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ്: ഇടതു സഖ്യത്തിന് വിജയം
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിശാല ഇടതു സഖ്യത്തിന് ജയം. എസ്.എഫ്.ഐ,ഐസ, ഡി.എസ്.എഫ് സഖ്യം എല്ലാ ജനറല്‍ സീറ്റുകളും തൂത്തുവാരി.
എ.ബി.വി.പിയാണ് രണ്ടാം സ്ഥാനത്ത്. എ.ബി.വി.പിയുടെ നിധി ത്രിപാഠിയെ 464 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഇടതുസഖ്യം സ്ഥാനാര്‍ഥി ഗീതാകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വന്‍ പ്രചാരണം നടത്തിയെങ്കിലും എ.ബി.വി.പിയ്ക്ക് ഒരു ജനറല്‍ സീറ്റുപോലും നേടാന്‍ സാധിച്ചില്ല.
ഇത്തവണ തെരഞ്ഞെടുപ്പില്‍ 58.69 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയായത്.
നജീബിന്റെ തിരോധാനവും യു.ജി.സി. വിജ്ഞാപനത്തെത്തുടര്‍ന്ന് ഗവേഷണ കോഴ്സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചാരങ്ങളും തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാര വിഷയങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."