HOME
DETAILS

നീലംപേരൂര്‍ പടയണിക്ക് തുടക്കമായി

  
backup
September 10 2017 | 05:09 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%af%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4


ചങ്ങനാശേരി: നീലംപേരൂര്‍ പടയണിക്ക് തുടക്കമായി. പള്ളിഭഗവതി ക്ഷേത്രത്തിലെ പടയണി ചരിത്ര പ്രസിദ്ധമായ ചൂട്ടു പടയണിയോടെയാണ് ആരംഭിച്ചത്. അവിട്ടം മുതല്‍ പൂരംവരെ നീളുന്ന 16 ദിവസമാണു പടയണിക്കാലം. 18നു മകം പടയണിയും 19നു പൂരം പടയണിയും നടക്കും.
ഇത്തവണ 15 ദിവസമാണു പടയണി. പന്ത്രണ്ടാം ദിവസത്തെ കൊടിക്കൂറയും പതിമൂന്നാം നാളിലെ കാവല്‍ പിശാചിന്റെ എഴുന്നുള്ളത്തും ഒരുദിവസമാക്കിയതാണ് ഇത്തവണത്തെ പടയണിയുടെ പ്രത്യേകത. വേലയന്നങ്ങളുടേയും, അമ്പലക്കോട്ടയുടേയും എഴുന്നെള്ളത്തോടെ മകം പടയണിയും, പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണവും തുടര്‍ന്നു വല്യന്നത്തിന്റെ എഴുന്നെള്ളത്തോടെ പൂരം പടയണി മഹോല്‍സവവും സമാപിക്കും.
നീലംപേരൂര്‍ ഗ്രാമത്തിന്റെ സമര്‍പ്പണമായി ആചരിച്ചു വരുന്ന പൂരം പടയണിക്കു ചരിത്രപരമായും ഏറെ പ്രാധാന്യം ഉണ്ട്. ചൂട്ട്,കുട,പ്ലാവിലകോലം,പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാലുഭാഗങ്ങളാണു പടയണിക്കുള്ളത്. ആദ്യമൂന്നു ദിവസം നടക്കുന്ന ചൂട്ടു പടയണി പച്ചകാണിക്കല്‍ ചടങ്ങുകളോടെ ഇന്നലെ സമാപിച്ചു.
ഇന്നുമുതല്‍ കുട പടയണിക്കു തുടക്കമാകും. പെരുമരത്തിന്റെ കൊമ്പില്‍ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പൂമരം, അലങ്കരിച്ച തട്ടുകട, പച്ചമടല്‍കീറി വളയമുണ്ടാക്കി തട്ടുകളായി കെട്ടിതൂക്കി മരകൊമ്പില്‍ പൊക്കിയെടുക്കുന്ന പാറവളയം എന്നിവ ഇന്നു കുട പടയണിക്കളത്തിലെത്തും. നാളെമുതല്‍ പ്ലാവിലകോലങ്ങള്‍ എഴുന്നുള്ളും. തപസ് ചെയ്യുന്ന സന്യാസിയുടെ കോലവും ആന, ഹനുമാന്‍,ഭീമന്‍ എന്നീ കോലങ്ങളും എഴുന്നള്ളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടിക്കൂറയും 13 ാം ദിവസം കാവല്‍ പിശാചിനെയും എഴുന്നുള്ളിക്കും.
വേലകളിയുടെ അകമ്പടിയോടെ ചെറിയ അന്നങ്ങളെ എഴുന്നുള്ളിച്ചു മകം പടയണിയും 16 -ാം നാളില്‍ വലിയ അന്നങ്ങളെ എഴുന്നള്ളിച്ചു പൂരം പടയണിയും നടക്കും. എല്ലാ ദിവസവും ചടങ്ങുകളുടെ സമാപനത്തില്‍ കുടംപൂജക്കളിയും തോത്താകളിയും നടക്കും. ഭക്തരുടെ വഴിപാടായി 90 അന്നങ്ങളും രണ്ട് ഇടത്തരം അന്നങ്ങളും, ഒരു വലിയന്നവുമാണ് പൂരം പടയണിക്ക് ക്ഷേത്ര നടയില്‍ സമര്‍പ്പണത്തിനെത്തുന്നത്. കൂടാതെ കോലങ്ങളും, പൊയ്യാനയും, സിംഹവാഹനവും പൂരരാവിനു പൊന്‍ പ്രഭയേകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago