നാട്ടുകാരെ വെള്ളം കുടിപ്പിച്ച് കുടിവെള്ള പദ്ധതികള്‍
പിണങ്ങോട്: കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ലന്ന് പരാതി.
കല്‍പ്പറ്റ- പടിഞ്ഞറത്തറ റോഡരികില്‍ പിണങ്ങോട് ടൗണിലാണ് മാസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.
ബന്ധപ്പെട്ടവര്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് വരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മഴയെത്തിയിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായ അവസ്ഥയിലാണ് ഇത്തരത്തില്‍ കുടിവെള്ളം പാഴാകുന്നത്.
പിണങ്ങോട് പ്രദേശത്ത് തന്നെ നിരവധി കുടുംബങ്ങള്‍ ഇന്നും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
വാട്ടര്‍ അതോറിറ്റിയുടെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും കുടിവെള്ള പദ്ധതികളും പ്രദേശത്ത് നിലനില്ക്കുന്നുണ്ടങ്കിലും ഇപ്പോഴും വിദൂരത്ത് നിന്നും തലച്ചുമടായാണ് ആളുകള്‍ കുടിവെള്ളത്തിനായുള്ള ശുദ്ധജലം കൊണ്ടുവരുന്നത്.
എത്രയും വേഗത്തില്‍ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പണികള്‍ നടത്തണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
പിണങ്ങോട് ഊരംകുന്ന് കോളനിയിലെ അമ്പതോളം വരുന്ന കുടുംബങ്ങല്‍ മീറ്ററുകളോളം തലച്ചുമടായാണ് കുടിവെള്ളം കൊണ്ടുവരുന്നത്.
കഴിഞ്ഞ ദിവസം സുപ്രഭാതം ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."