മലിനജലം ഒഴുക്കുന്ന സംഭവം: ഉപരോധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റം
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം താഴെ ജങ്ഷനിലെ ഓടയി നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്തോഫിസ് ഉപരോധത്തില്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. സി.പി മാനുപ്പ, ഒടുവില്‍ അഷ്റഫ്, മൊയ്തു അങ്ങാടിപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫിസിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കാതെ വന്നതോടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രകടനംവിളിക്കുകയായിരുന്നു.
ഇതിനിടെ പിരിഞ്ഞു പോകാനാവശ്യപ്പെട്ട പൊലിസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലുമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരം വീണ്ടും തുടര്‍ന്നു. ഇതോടെ പൊലിസ് ബലപ്രയോഗത്തിലൂടെ പത്തോളം പേരെ അറസ്റ്റു ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."