ചെറുപുഴപാലം അനുബന്ധ റോഡ് നിര്‍മാണം മന്ദഗതിയില്‍
മാനന്തവാടി: ദീര്‍ഘകാലത്തെ മുറവിളികള്‍ക്ക് വിരാമമിട്ട് പാലംപണി പൂര്‍ത്തീകരിച്ചെങ്കിലും അനുബന്ധ റോഡ് നിര്‍മാണം ഇഴയുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
മാനന്തവാടി നഗരസഭയിലെ മാനന്തവാടി-ഒഴക്കോടി റോഡിലെ ചെറുപുഴയിലാണ് രണ്ട് വര്‍ഷം മുന്‍പ് മൂന്ന് കോടി രൂപ ചിലവില്‍ പൊതുമരാമത്ത് വകുപ്പ് പാലം പണി തുടങ്ങിയത്. ആറുമാസം മുന്‍പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ കരാറുകാരന്‍ ബാക്കി ജോലികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
പാലത്തിന്റെ ഇരുകരകളിലും മണ്ണിട്ട് ഉയര്‍ത്തിയതിന് ശേഷമേ ടാറിങ് പ്രവര്‍ത്തികള്‍ നടത്താനാകൂ. എന്നാല്‍ മണ്ണ് ഇടാനുള്ള യാതൊരു ശ്രമവും കരാറുകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
തവിഞ്ഞാല്‍ തൊണ്ടര്‍നാട് പഞ്ചായുത്തകളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന റോഡാണിത്. കൂടാതെ കുറ്റ്യാടി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡ് കൂടിയാണിത്. മാനം കറുത്താല്‍ നിലവിലുള്ള പാലത്തില്‍ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നത് പതിവായിരുന്നു. പിന്നീട് ഒഴക്കോടി, മക്കിക്കൊല്ലി, യവനാര്‍കുളം, കുളത്താട, മുതിരേരി, തിടങ്ങഴി, കരിമാനി, തവിഞ്ഞാല്‍ പ്രദേശങ്ങളിലുള്ളവര്‍ ഈ സമയങ്ങളില്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് മാനന്തവാടിയില്‍ എത്തിയിരുന്നത്.
അടിയന്തരമായി അനുബന്ധ റോഡിന്റെ നിര്‍മാണം ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."