ഗോവര്‍ധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളിയില്‍
മൂവാറ്റുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ഗോവര്‍ധിനി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഈമാസം 15ന് ഉച്ചയ്ക്ക് 12മുതല്‍ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകള്‍, കന്നുകുട്ടി പ്രദര്‍ശന മത്സരം, ക്വിസ് മത്സരം, കാലിത്തീറ്റ വിതരണം, സംസ്ഥാനതല ജന്തുക്ഷേമ അവാര്‍ഡ് ജേതാവിനെ ആദരിക്കല്‍, ജില്ലാ തല ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12മുതല്‍ ഒന്ന് വരെ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കന്നുകുട്ടി പ്രദര്‍ശന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ഉദ്ഘാടനം ചെയ്യും.
പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ഗോവര്‍ദ്ധിനി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും, സംസ്ഥാനതല ജന്തുക്ഷേമ അവാര്‍ഡ് ജേതാവിനെ ആദരിക്കലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.
പരിപാടിയോടനുബന്ധിച്ച് മൂവാറ്റുപുഴയില്‍ നടന്ന സംഘാടക സമിതി യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.യു.എസ്.രാമചന്ദ്രന്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജയചന്ദ്രകമ്മത്ത്, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. ലൈബി പോളിന്, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവന്, ലീല ബാബു, ആനീസ് ക്ലീറ്റസ്, ജോര്‍ഡി വര്‍ഗീസ്, താലൂക്ക് കോഓര്‍ഡിനേറ്റര്‍ ഡോ.ഷെമീം അബൂബക്കര്‍, തൃക്കളത്തൂര്‍ വെറ്റിനറിസര്‍ജന്‍ ഡോ. ലീന പോള്‍ എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള വെറ്റിനറി സര്ജന്മാര് യോഗത്തില്‍ സംമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."