HOME
DETAILS

18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും

  
backup
September 14, 2017 | 1:52 AM

18-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ഡോക്ടറും അനുബന്ധ സൗകര്യങ്ങളുമുള്ളവയായിരിക്കും ഡിസ്‌പെന്‍സറികള്‍.
ആദ്യവര്‍ഷം ഇ.എസ്.ഐ കോര്‍പറേഷനായിരിക്കും ഇവയുടെ പ്രവര്‍ത്തനച്ചെലവ് വഹിക്കുക. പുതിയ ഡിസ്‌പെന്‍സറികള്‍ക്കായി 162 തസ്തികകള്‍ സൃഷ്ടിക്കും. വെഞ്ഞാറമൂട് (തിരുവനന്തപുരം), റാന്നി (പത്തനംതിട്ട), കുളത്തൂപ്പുഴ (കൊല്ലം), കണ്ണന്‍ദേവന്‍ ഹില്‍സ്, പീരുമേട്, മന്നാംകണ്ടം, കട്ടപ്പന, കുമളി (ഇടുക്കി), കൂത്താട്ടുകുളം (എറണാകുളം), ആലത്തൂര്‍, മണ്ണാര്‍ക്കാട്, കൂറ്റനാട് (പാലക്കാട്), കൊണ്ടോട്ടി (മലപ്പുറം), മുക്കം, ബാലുശ്ശേരി, താമരശ്ശേരി (കോഴിക്കോട്), മാനന്തവാടി, സുല്‍ത്താന്‍ബത്തേരി (വയനാട്) എന്നിവിടങ്ങളിലാണ് ഡിസ്‌പെന്‍സറികള്‍ വരുന്നത്. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും എന്‍ജിനീയറിങ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.അധികമായി ഫണ്ട് അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് തസ്തിക സൃഷ്ടിക്കുന്നത്. റാന്നി താലൂക്കില്‍ പഴവങ്ങാടി വില്ലേജില്‍ പട്ടികവര്‍ഗക്കാരായ 34 കുടുംബങ്ങള്‍ക്ക് രണ്ട് ഏക്കര്‍ വീതം 68 ഏക്കര്‍ ഭൂമിക്കു പട്ടയം നല്‍കാനും തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago