കോട്ട അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാറെ അനുസ്മരിച്ചു
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ വിഷന്‍ 18ന്റെ നൂറിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുസ്മരണം ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അധ്യക്ഷനായി. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറല്‍ സിക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, കെ.എസ് റസാഖ് ദാരിമി മീലാദ് നഗര്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. മൂസ മൗലവി ഉമ്പ്രങ്കള അനുസ്മരണ പ്രഭാഷണം നടത്തി. റസാഖ് അര്‍ഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, അസീസ് പാട്‌ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ജാഫര്‍ മൗലവി മീലാദ് നഗര്‍, ലത്തിഫ് ഹാജിമാര്‍പ്പിനടുക്ക, ശരീഫ് ഹനീഫി ചര്‍ളടുക്ക, ഇബ്രാഹിം ഹനീഫി മാവിനകട്ട, റഫീഖ് മൗലവി ചര്‍ളടുക്ക, മുഹമ്മദ് അന്നടുക്ക സംബന്ധിച്ചു.
മരച്ചില്ലകള്‍ വീണു വില്ലേജ് ഓഫിസ്
കെട്ടിടത്തിന്റെ ഓടുകള്‍ തകര്‍ന്നു
തൃക്കരിപ്പൂര്‍: വില്ലേജ് ഓഫിസ് കെട്ടിടത്തില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് ഓടു തകര്‍ന്നു. ഓഫിസിനകത്തെ ഫയലുകള്‍ നനഞ്ഞു. ഇന്നലെ രാവിലെ ഓഫിസ് പ്രവര്‍ത്തന സമയത്താണു സംഭവം. പതിറ്റാണ്ടുകള്‍ക്കു മുന്‍പു നിര്‍മിച്ച വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂര നേരത്തെ തന്നെ ദ്രവിച്ച നിലയിലായിരുന്നു. പഴയകാല ഫയലുകളാണു മഴയില്‍ നനഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."