HOME
DETAILS
MAL
സ്വാശ്രയ കോളജുകള്ക്കെതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ എം.ജി സിന്‍ഡിക്കേറ്റ് സമിതി
backup
August 12 2016 | 19:08 PM
കോട്ടയം: വിദ്യാര്‍ഥികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളജുകളിലെ പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഇന്റേണല്‍ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക് എന്നിവയില്‍ സര്‍വകലാശാലാ നിയമങ്ങളുടെയും ഓട്ടോണമിക് ചട്ടങ്ങളുടെയും ലംഘനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് അഡ്വ. പി.കെ ഹരികുമാര്‍ കണ്‍വീനറായി അഞ്ചംഗ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതവും കാര്യക്ഷമവുമായും നടത്താനും ഇന്നലെ ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഫലപ്രഖ്യാപനം സംബന്ധിച്ചു പ്രതിമാസ അവലോകനം നടത്തും. പരീക്ഷാജോലികളും മൂല്യനിര്‍ണയവും ജീവനക്കാരുടെയും അധ്യാപകരുടെയും ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമാക്കാനും അധ്യാപകരുടെ പ്രൊമോഷനുമായി അതിനെ ബന്ധപ്പെടുത്തുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."