HOME
DETAILS

ആറന്മുള : പ്രതിരോധമന്ത്രാലയം എന്‍.ഒ.സി പുതുക്കിയത് നാവികസേനയുടെ എതിര്‍പ്പ് മറികടന്ന്

  
backup
August 12 2016 | 19:08 PM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0







പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട്, റദ്ദാക്കിയ എന്‍.ഒ.സി കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുതുക്കി നല്‍കിയതു നാവികസേനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന്. ഈ തീരുമാനമാണു പരിസ്ഥിതി പഠനാനുമതി തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാന്‍ കെ.ജി.എസിന് ധൈര്യം നല്‍കിയത്. ഇതോടെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ബി.ജെ.പി സംസ്ഥാനഘടകവും പ്രതിരോധത്തിലായി.
    2015 മാര്‍ച്ച് എട്ടിനാണ് പ്രതിരോധമന്ത്രാലയം എന്‍.ഒ.സി റദ്ദ് ചെയ്തത്. ഇന്ത്യന്‍ നാവികസേനയുടെ എതിര്‍പ്പായിരുന്നു പ്രധാന കാരണം. ആറന്മുളയില്‍ വിമാനത്താവളം വരുന്നത് കൊച്ചി നാവികകേന്ദ്രത്തിലെ ഐ.എന്‍.എസ് ഗരുഡിന്റെ പരീക്ഷണ പറക്കലിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ എതിര്‍പ്പ്. നെടുമ്പാശേരി വിമാനത്താവളം വന്നതോടെ വടക്കുഭാഗത്തേക്കുള്ള പരീക്ഷണപറക്കല്‍ നാവികസേന ഒഴിവാക്കിയിരുന്നത്രേ.
ആറന്മുള വരുന്നതോടുകൂടി തെക്കു-കിഴക്കു ഭാഗത്തെ പറക്കലിനും തടസമുണ്ടാകും. ഇക്കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മൂന്നുപ്രാവശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സേന റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ യു.പി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണി നല്‍കിയ എന്‍.ഒ.സി മോദിസര്‍ക്കാര്‍  റദ്ദാക്കിയത്.  രാജ്യസുരക്ഷ സംബന്ധിച്ച് നാവികസേനയുടെ ആശങ്കകളെ പോലും കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വീണ്ടും എന്‍.ഒ.സി പുതുക്കി നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.
        2015ല്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി റദ്ദു ചെയ്തശേഷം 2015 ജൂണ്‍ 26ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി 'പ്രതിരോധ മന്ത്രാലയ അനുമതി' ടേംസ് ഓഫ് റഫറന്‍സായി ഉള്‍പ്പെടുത്തിയിരുന്നു. പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ പരിസ്ഥിതി പഠനാനുമതിക്കടക്കം അനുമതി നല്‍കാവൂ എന്ന് ഇത് വ്യക്തമാക്കുന്നു. ഈ വ്യവസ്ഥയുടെ മറവിലാണ് കെ.ജി.എസ് പുതുക്കിയ എന്‍.ഒ.സി രഹസ്യമായി സംഘടിപ്പിച്ചതും പരിസ്ഥിതി പഠനത്തിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതും. ഇതിനു പിന്നില്‍ വന്‍ സമ്മര്‍ദതന്ത്രമാണെന്നാണ് വിവരം.
പദ്ധതിയെ അനുകൂലിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണത്രേ സമ്മര്‍ദത്തിനു പിന്നില്‍. സ്ഥലം എം.പി ആന്റോ ആന്റണി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവരാണ്   ഡല്‍ഹിയില്‍ പദ്ധതിക്കായി ചരടുവലിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. ഇവര്‍ പദ്ധതി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചെന്നും ആരോപണമുണ്ട്. അതേസമയം ബി.ജെ.പി സംസ്ഥാന നേതൃത്വം ഉത്തരം മുട്ടിയ അവസ്ഥയിലാണ്. പ്രതിരോധ മന്ത്രാലയം രഹസ്യമായി എന്‍.ഒ.സി പുതുക്കിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ അറിഞ്ഞിരുന്നതായും പറയപ്പെടുന്നു.
എന്നാല്‍ ആറന്മുളയില്‍ പദ്ധതി നടത്തില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ തനിക്ക് ഉറപ്പ് നല്‍കിയെന്നാണ് കുമ്മനം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്താണെന്ന് ഇന്നലെ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയും ആരോപണം ഉയരുന്നുണ്ട്. വ്യവസായമേഖലാ പ്രഖ്യാപനം റദ്ദുചെയ്യാനുള്ള കാലതാമസം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. വ്യവസായമേഖലാ പ്രഖ്യാപനം റദ്ദു ചെയ്താല്‍ കേന്ദ്രത്തിന്റെ ഏതനുമതിക്കും തടയിടാമെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  4 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  4 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  4 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago