HOME
DETAILS
MAL
നെല്‍വര്‍ഷം ആചരിക്കും
backup
August 12 2016 | 20:08 PM
തിരുവനന്തപുരം: നെല്ലുല്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗായി ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുളള കാലയളവ് കേരളത്തില്‍ നെല്‍ വര്‍ഷമായി ആചരിക്കുന്നതിനുള്ള ഉത്തരവിറങ്ങി.
അടുത്ത വര്‍ഷത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിച്ച അരി നല്‍കുക എന്ന ലക്ഷ്യത്തോടെ, ഓരോ ജില്ലയിലും നെല്‍കൃഷി മേഖലയില്‍ 100 പ്രവര്‍ത്തനങ്ങള്‍ വീതം തുടങ്ങാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. സ്കൂള്‍ ക്ലബ്ബുകള്‍, യുവജന ക്ലബ്ബുകള്‍, സര്‍ക്കാരിത സംഘടനകള്‍, പഞ്ചായത്തുകള്‍, അസോസിയേഷനുകള്‍, വനിതാ ഗ്രൂപ്പുകള്‍, പാടശേഖര സമിതികള്‍, സ്വാശ്രയ സംഘങ്ങള്‍ മുഖേന നെല്‍കൃഷിയിടങ്ങള്‍ പരിരക്ഷിക്കുന്നതിനും വാണിജ്യപരമായും വീടുകളോടനുബന്ധിച്ചും നെല്‍കൃഷി പ്രോത്സാഹിപ്പിച്ച് അധികോല്പാദനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."