സംസ്ഥാനത്ത് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
കോഴിക്കോട്: കേരളത്തില്‍ ഷോക്കേറ്റു മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്നു കണക്കുകള്‍. കെ.എസ്.ഇ.ബി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വര്‍ധന വ്യക്തമാക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 69 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 75 പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഇതില്‍ 30പേര്‍ക്ക് കെ.എസ്.ഇ.ബിയുടെ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് ജീവന്‍ നഷ്ടമായതെങ്കില്‍ 39പേര്‍ക്ക് ഗാര്‍ഹിക കണക്ഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കിടെയാണ് അപകടം സംഭവിച്ചത്.
2015 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 73 പേര്‍ മരിച്ചതായാണ് കണക്കുകള്‍. 81 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 27 പേര്‍ക്ക് ബോര്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെയും 46 ക്കേ് ഗാര്‍ഹിക കണക്ഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെയുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 23 പേരാണ് വൈദ്യുതാഘാതമേറ്റു മരിച്ചത്. ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയുന്നതായും ഷോക്കേറ്റുള്ള പൊതുജനങ്ങളിലെ മരണനിരക്ക് വര്‍ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അപകടത്തില്‍പ്പെട്ടവരില്‍ 22പേരും ഗാര്‍ഹിക ഉപയോക്താക്കളായിരുന്നു. ഒരു കരാര്‍ ജീവനക്കാരനും ഈ കാലയളവില്‍ അപകടത്തില്‍പ്പെട്ടു. 2015-16ല്‍ 73 പേര്‍ മരണപ്പെട്ടപ്പോള്‍ ഇതില്‍ 71 പേര്‍ സാധാരണക്കാരും രണ്ടുപേര്‍ കരാര്‍ ജീവനക്കാരുമായിരുന്നു. വര്‍ഷകാലത്താണ് അപകടങ്ങള്‍ കൂടുതല്‍.
പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സബ്ഡിവിഷന്‍ തലത്തില്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരുടെ കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്‌കൂളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ടി.വി, റേഡിയോ, എഫ്.എം തുടങ്ങിയ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."