HOME
DETAILS

മഹിളാമന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  
backup
August 12 2016 | 20:08 PM

%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%b3%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af



കോഴിക്കോട്: നന്ദി...ഞങ്ങളെ നാട്ടില്‍ പോകാന്‍ സഹായിച്ച എല്ലാവര്‍ക്കും. അനൂപേട്ടനും, മഹിളാമന്ദിരത്തിലെ ചേച്ചിമാര്‍ക്കും പിന്നെ കോടതിക്കുമെല്ലാം ഒരുപാടുനന്ദിയുണ്ട്. എട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന മണ്ണിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ബംഗ്ലാദേശി പെണ്‍കുട്ടികള്‍ പറഞ്ഞു. പീഡനത്തിനിരയായി നാട്ടില്‍ പോകാന്‍ കഴിയാതെ കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട മൂന്നു പെണ്‍കുട്ടികളുടെ ദുരിതത്തിനാണ് വിരാമമായത്. ഹൈക്കോടതി ഉത്തരവോടെ അവര്‍ക്ക് തിരിച്ചുകിട്ടുന്നത് നഷ്ടപ്പെട്ട ജീവിതമാണ്, സ്വപ്നങ്ങളാണ്, രക്തബന്ധങ്ങളാണ്. ദൈവത്തിന്റെ നാട്ടില്‍ നിന്നു ലഭിച്ച പൈശാചികതയ്ക്ക് ദൈവത്തിന്റെ നാട്ടിലെ തന്നെ നന്മയുടെ കൈകള്‍ പരിഹാരം ചെയ്തു. ഇനി നിറമുള്ള സ്വപ്നങ്ങളുമായി അവര്‍ക്ക് നാട്ടിലേക്കു തിരിച്ചുപോകാം.
കടുത്ത ദാരിദ്ര്യത്തില്‍ മനംമടുത്താണ് ജോലിതേടി പെണ്‍കുട്ടികള്‍ കേരളത്തിലെത്തിയത്. എന്നാല്‍ ജോലിക്കു പകരം പീഡനങ്ങളായിരുന്നു അവരെ കാത്തിരുന്നത്. ഒടുവില്‍ പീഡനങ്ങള്‍ക്കു ശേഷം രക്ഷപ്പെട്ട് അവര്‍ മഹിളാമന്ദിരത്തിലെത്തി. മലപ്പുറം ജില്ലയിലെ പൊന്നാനി, കല്‍പകഞ്ചേരി സ്റ്റേഷനുകള്‍ക്ക് കീഴിലായിരുന്നു ഇവര്‍ക്ക് നേരിടേണ്ടി വന്ന പീഡന കേസുകള്‍  അന്വേഷിച്ചിരുന്നത്. മഞ്ചേരി കോടതിയിലാണ് കേസ് നടക്കുന്നത്. എന്നാല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് നിര്‍ദേശത്തെത്തുടര്‍ന്ന് എട്ടു വര്‍ഷമായി ഇവര്‍ മഹിളാമന്ദിരത്തില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു. അതിനിടയിലാണ് അവരുടെ ജീവിതത്തിലേക്കു വെളിച്ചം വീശി ആം ഓഫ് ജോയ് പ്രവര്‍ത്തകര്‍ എത്തുന്നത്. പെണ്‍കുട്ടികളെ കേസിനാവശ്യമുള്ളപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാമെന്ന് ഇവരുടെ നാട്ടിലെ ജില്ലാ മജിസ്‌ട്രേറ്റുകളോട് എഴുതി വാങ്ങി, അവര്‍ക്ക് മടങ്ങാനുള്ള ട്രാവല്‍ പെര്‍മിറ്റും സംഘടിപ്പിച്ച ആം ഓഫ് ജോയ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാന്‍ നിരന്തര ശ്രമം നടത്തി. അതിനിടെ മനുഷ്യാവകാശ കമ്മിഷനും പെണ്‍കുട്ടികളുടെ രക്ഷയ്‌ക്കെത്തി. സെപ്റ്റംബര്‍ 14നാണ് കുട്ടികളുടെ ട്രാവല്‍ പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുക. വലിയ പെരുന്നാളിനു മുന്‍പ് നാട്ടിലെത്തണമെന്ന ആഗ്രഹം നേരത്തെ കുട്ടികള്‍ പ്രകടിപ്പിച്ചിരുന്നു. അതിനു മുന്‍പ് പെണ്‍കുട്ടികളെ നാട്ടിലെത്തിക്കുമെന്നും നടപടികള്‍ നടന്നു വരികയാണെന്നും ആം ഓഫ് ജോയ് പ്രവര്‍ത്തകന്‍ അനൂപ് സുപ്രഭാതത്തോടു പറഞ്ഞു.
ജസ്റ്റിസ് സുരേഷ്‌കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇന്നലെ കുട്ടികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ഉത്തരവിട്ടത്. പുനര്‍ജനി അഭിഭാഷക സമിതി ഏപ്രിലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. പെണ്‍കുട്ടികളോടു കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, ഇത്രയും കാലം അവരെ ഇവിടെ പിടിച്ചുവച്ചതിന് യാതൊരു ന്യായീകരണവുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 days ago