HOME
DETAILS

മഴക്കെടുതി; വെള്ളത്തില്‍ മുങ്ങി നഗരം; കൊല്ലം ജില്ലയിലും വന്‍ നാശനഷ്ടം, തീരദേശമേഖലയില്‍ വെള്ളം കയറി, വെഞ്ഞാറമൂട് വ്യാപക നാശം

  
backup
September 18 2017 | 03:09 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ തണല്‍മരങ്ങള്‍ നിലം പൊത്തി. രണ്ടിടങ്ങളില്‍ മതില്‍ വീണ് കാര്‍ തകര്‍ന്നു.
അഞ്ചോളം വീടുകളില്‍ മഴവെള്ളം കയറി. ഇന്നലെ രാവിലെ മുതലുള്ള ശക്തിപ്രാപിച്ച മഴയിലാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതിയുണ്ടായത്. മണ്ണന്തല പൊലിസ് സ്റ്റേഷനു സമീപം തണല്‍മരങ്ങള്‍ നിലം പൊത്തി മൂന്നുവീടുകള്‍ ഭാഗികമായി തകര്‍ന്നു.
പ്രണവം ഗാര്‍ഡന്‍സില്‍ സുനില്‍കുമാര്‍, രാധാമണി, ഫിലിപ്പ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ആഞ്ഞിലി, പുളിമരങ്ങളാണ് വീടുകള്‍ക്കു മുകളില്‍ പതിച്ചത്. ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍ മുക്കിലും നന്തന്‍കോട്ടും ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നുവീണു. ആളപായമില്ല. നന്തന്‍കോട്ട് മതില്‍ തകര്‍ന്നുവീണ് ഒരു കാര്‍ ഭാഗികമായി തകര്‍ന്നു. എഡ്വിന്‍ഗോമസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ന്നത്. മറിയാമ്മാ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ളതാണ് മതില്‍. നിരവധി ആള്‍ക്കാര്‍ ഇതിനു സമീപത്തുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല. നന്ദാവന്‍ റോഡില്‍ ഇന്നലെ ഉച്ചയോടെ തണല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. ജനറല്‍ ആശുപത്രിയിലെ ഏഴാം വാര്‍ഡിനു സമീപം നിന്ന മരം മഴയില്‍ നിലം പൊത്തിയത് രോഗികളെ പരിഭ്രാന്തിയിലാക്കി. സെക്രട്ടേറിയറ്റിനു മുന്നിലും ഒരു തണല്‍ മരം വീണു. വികാസ് ഭവന്‍ ഡിപ്പോയ്ക്കു സമീപം ശക്തമായ മഴയില്‍ തണല്‍ മരം നിലം പൊത്തി. നിയമസഭാ മന്ദിരത്തിനുള്ളില്‍ ഗാര്‍ഡ് താമസിക്കുന്ന ഷെഡിനു മുകളില്‍ മരം വീണ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. മണക്കാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിന്ന രണ്ടു തണല്‍മരങ്ങളാണ് മഴയില്‍ നിലം പൊത്തിയത്. സ്‌കൂള്‍ അവധിദിനമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
ശക്തിപ്രാപിച്ച മഴയില്‍ ബേക്കറി ജങ്ഷന്‍, നന്ദാവനം, തിരുമല എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ബേക്കറി ജങ്ഷനില്‍ ബാങ്കിന് എതിര്‍വശം പുഷ്പയുടെ വീട്ടിലും സമീപവാസിയുടെ വീട്ടിലുമാണ് വെള്ളം കയറിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് വെള്ളം നീക്കം ചെയ്തത്. നന്ദാവനത്ത് പാരീസ് ലെയിനിനു സമീപം ഓടയില്‍ വെള്ളമിറങ്ങാതെ വന്നതോടെ സമീപത്തെ രണ്ടുവീടുകളില്‍ വെള്ളം കയറി. ഇവിടെയും ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തനം നടത്തി. തിരുമല ചെങ്കളൂരില്‍ നാലു വീടുകളില്‍ വെള്ളം കയറി. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍മാരായ ജി. സുരേഷ്‌കുമാര്‍, സി. അശോക്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്.

വെഞ്ഞാറമൂട്: കനത്ത മഴയിലും കാറ്റിലും വെഞ്ഞാറമൂടും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. പുല്‍പ്പാറ കുറ്റിക്കാട് വീട്ടില്‍ റഷീദിന്റെ പ്ലാവ് കടപുഴകി റോഡിനു കുറുകെ വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് വൈദ്യുത വിതരണവും താറുമാറായി. കോലിഞ്ചി കുന്നത്തു വീട്ടില്‍ രാജന്റെ വീടിനു മുകളില്‍ തേക്കുമരം വീണ് വീടിന് കേടുപാടു പറ്റി. മദപുരം ശിവാനന്ദന്റെ ഷീറ്റ് മേഞ്ഞ വീട്ടില്‍ മരം വീണ് വീട് തകര്‍ന്നു. മഴയത്ത് വാഴയും മരിച്ചീനിയും ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് വ്യാപക നാശ നഷ്ടമുണ്ടായി. റബര്‍ മരങ്ങളും ഒടിഞ്ഞു വീണു.

നെയ്യാറ്റിന്‍കര: കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നെയ്യാറില്‍ വെള്ളം പൊങ്ങി. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്നലെ രാവിലെ മുതല്‍ ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ താലൂക്കിലുടനീളം വ്യാപക കൃഷിനാശം. വെള്ളറട, പനച്ചമൂട്, കുന്നത്തുകാല്‍, ധനുവച്ചപുരം, കണ്ണന്‍കുഴി അമരവിള തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വാഴകളും പച്ചക്കറി കൃഷികളും വെള്ളത്തിനടിയിലായി. നിരവധി റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു.
പാറശാല, ചെങ്കല്‍, ചെറുവാറക്കോണം, കൊച്ചോട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിലും വന്‍ കൃഷിനാശമുണ്ടണ്ടായി. കടലോര മേഖലയായ പൊഴിയൂര്‍, പൂവാര്‍, കാഞ്ഞിരംകുളം, കരിങ്കുളം, പുല്ലുവിള, പുതിയതുറ തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായി മഴ പെയ്തു. ജനങ്ങള്‍ കടല്‍ക്ഷോഭ ഭീതിയില്‍ കഴിയുകയാണ്. ബാലരാമപുരം, പള്ളിച്ചല്‍, ചുരത്തൂര്‍കോണം ഏലകളിലും നിരവധി ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ കൂട്ടപ്പന നെട്ടപ്പാലപറമ്പ് പുത്തന്‍ വീട്ടില്‍ ഖാലിദിന്റെ വീടിന്റെ കൂരയില്‍ വന്‍ ആഞ്ഞില്‍ മരം ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക്് ഷട്ടറുകള്‍ ഉയര്‍ത്തിയതു കാരണം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കഴക്കൂട്ടം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാതെ പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും കഴക്കൂട്ടം, കുളത്തൂര്‍, ഇടവക്കോട് മേഖലകളില്‍ വന്‍ നാശനഷ്ടം. ഇടവക്കോട് വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. മാവര്‍ത്തലക്കോണം ശ്രീദേവി ഭവനില്‍ കൃഷ്ണകുമാറിന്റെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്.
സംഭവസമയം വീടിനുളളില്‍ കൃഷ്ണകുമാറും കുടുംബവും ഉണ്ടായിരുന്നുവെങ്കിലും അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് സമീപത്തായി മരം ഇലക്ട്രിക് ലൈനിനു മുകളില്‍ വീണ് പോസ്റ്റുകള്‍ ഒടിഞ്ഞുതു കാരണം ഇവിടെ വൈദ്യുതിബന്ധം നിലച്ചു. കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ദേശീയ പാതയില്‍ കാര്യവട്ടം ശ്രീധര്‍മ ക്ഷേത്രത്തിന് സമീപം മരം റോഡിലേക്ക് വീണ് അല്‍പ്പസമയം ഗതാഗതം സ്തംഭിച്ചു. ബൈപ്പാസ് നിര്‍മാണം നടക്കുന്ന കുളത്തൂര്‍ ഗുരുനഗറിലും മുക്കോലയിലും ഇരു വശങ്ങളിലുമുള്ള സര്‍വിസ് റോഡുകള്‍ മഴവെള്ളം കൊണ്ട് നിറഞ്ഞതിനാല്‍ സമീപവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
തമ്പുരാന്‍മുക്ക് കരിമണല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ബൈപ്പാസില്‍ കുഴിവിളക്ക് സമീപം റോഡ് നിര്‍മാണത്തിനായി ഇടിച്ച മണ്ണ് മഴവെള്ളത്തില്‍ ഒലിച്ച് ബൈപ്പാസ് റോഡിലിറങ്ങിയത് ഗതാഗത തടസമുണ്ടായി. തെറ്റിയാര്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയതിനാല്‍ കുളത്തൂറിനു സമീപം തെറ്റിയാറിന്റെ കരയിലുള്ള പലവീടുകളിലും വെള്ളം കയറി. മ്പുരാന്‍മുക്ക് മന്തിരിക്ക നടയില്‍ ഉഷയുടെ വീട്ടിലും കടയിലും മഴവെള്ളം കയറി വീടിന്റെ പകുതിയോളം വെള്ളത്തിനടിയിലായി. സര്‍വിസ് റോഡില്‍ നിന്നുള്ള വെള്ളമാണ് വീട്ടിനുള്ളിലേക്ക് കയറിയത്.

വിഴിഞ്ഞം: കനത്ത മഴയില്‍ തീരദേശമേഖലയില്‍ വെള്ളം കയറി. വിഴിഞ്ഞം,കോട്ടപ്പുറം, തുടങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെഈ പ്രദേശങ്ങളിലെ വീടുകളിലുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളും ദുരിതത്തിലായി. ചില സ്ഥലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. വെള്ളക്കെട്ട് കാരണം പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ട്. കോവളം തീരത്തും നടപ്പാത വരെ വെള്ളം കയറിയിട്ടുണ്ട്. തീരദേശ മേഖലയിലുള്ളവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് പാച്ചല്ലൂരില്‍ ഒരു വീട്ടില്‍ മരം വീണെങ്കിലും ആളപായമൊന്നുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago