കീഴടങ്ങാന്‍ ദാവൂദ് തയാര്‍; മോദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി രാജ് താക്കറെ
മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം കീഴടങ്ങാന്‍ തയാറെടുക്കുന്നതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) പ്രസിഡന്റ് രാജ് താക്കറെ. ഇതുമായി ബന്ധപ്പെട്ട് ദാവൂദ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും രാജ് താക്കറെ പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവസാന നാളുകളില്‍ ഇന്ത്യയില്‍ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ദാവൂദ് കീഴടങ്ങുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും നരേന്ദ്രമോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടും. മുംബൈ സ്‌ഫോടനത്തിന് ശേഷം കോണ്‍ഗ്രസിന് സാധിക്കാതിരുന്ന കാര്യം തങ്ങള്‍ ചെയ്തു എന്ന അവകാശവും മോദി സര്‍ക്കാര്‍ പ്രചാരണങ്ങളില്‍ കൊണ്ടുവരും.
തെരഞ്ഞെടുപ്പിനു മുന്‍പ് ദാവൂദിനെ ഇന്ത്യയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ദാവൂദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരികയല്ല, അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ സ്വയം സന്നദ്ധനാകുകയാണെന്നും അത്തരത്തിലുള്ള ഒരാളെ പിടികൂടിയെന്നു മേനിനടിക്കാന്‍ സര്‍ക്കാരിന് യോഗ്യതയില്ലെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."