അഭയാര്‍ഥികളോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം: എസ്.വൈ.എസ്
കളമശ്ശേരി: അഭയാര്‍ഥികളെ തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുന്നതിന് പകരം അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയാറാകണമെന്ന് കളമശ്ശേരി മര്‍കസില്‍ ചേര്‍ന്ന സുന്നി യുവജന സംഘം തെക്കന്‍ മേഖല ആമില ഓറിയന്റേഷന്‍ ക്യാംപ് അഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ള റോഹിംഗ്യരുടെ കാര്യത്തില്‍ മാനുഷികമായ നിലപാടാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. അതില്‍ നിന്ന് വത്യസ്ഥമായ നിലപാട് ആശ്ചര്യ ജനകമാണ്. ഒരു സമൂഹം പീഡിപ്പിക്കപ്പെട്ട് പാലായനം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മാനുഷികമായ ഇടപെടല്‍ അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി. എ.എം പരീത് എറണാകുളം ഉദ്ഘാടന ചെയ്തു. സലിം എടക്കര വിഷയാവതരണം നടത്തി.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പി.എസ് ഹാശിം (കോട്ടയം), പി. സുബൈര്‍ (ഇടുക്കി), പി.എ പരീത് കുഞ്ഞ്(എറണാകുളം), നിസാര്‍ പറമ്പന്‍ (ആലപ്പുഴ) ചര്‍ച്ചയില്‍ പങ്കെടുത്തു.
എം.ബി മുഹമ്മദ്, മന്‍സൂര്‍ ടി.പി, എ.എം അബൂബക്കര്‍ ഫൈസി, പി.കെ അബ്ദുല്‍ മജീദ്, പി.എ അന്‍വര്‍ , ടി.എ ജബ്ബാര്‍ ബാഖവി, പി.എം അശ്‌റഫ് ,സി.വി കബീര്‍ മുട്ടം, അബ്ദുറഹ്മാന്‍ പുഴക്കര, കെ.എച്ച് അബ്ദുല്‍ കരീം മൗലവി, എസ്. റസാഖ്, പി.എം സുഹൈല്‍ പ്രസംഗിച്ചു.
ആമില ജില്ലാ പ്രവര്‍ത്തക സംഗമങ്ങള്‍ ഒക്ടോബര്‍ 19ന് രാവിലെ 10ന് ആലപ്പുഴയിലും ഉച്ചക്ക് രണ്ടിന് എറണാകുളത്തും 22 ന് രാവിലെ 10ന് കോട്ടയത്തും ഉച്ചക്ക് രണ്ടിന് തൊടുപുഴയിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."