നവീന ആശയങ്ങളുടെ ആവിഷ്‌കാരമല്ല നവോത്ഥാനം: എസ്.വൈ.എസ്
കോഴിക്കോട്: ഇസ്‌ലാമിന്റെ പാരമ്പര്യ ആശയങ്ങളെ വികലമാക്കി ചിത്രീകരിച്ച് നവീന ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ നവോത്ഥാനമായി വിശദീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഉള്‍ക്കൊണ്ട് പാരമ്പര്യത്തെ സ്വീകരിച്ച പണ്ഡിതന്മാരും നേതാക്കളുമാണ് കേരളത്തില്‍ നവോത്ഥാനമുണ്ടാക്കിയത്. ആശയ വ്യതിയാനം കൈമുതലാക്കിയവരുടെ വാദത്തിന് സമുദായത്തില്‍ സ്വീകാര്യത ലഭിച്ചിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
'പ്രകാശമാണ് തിരുനബി' പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന മീലാദ് കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 19ന് വൈകിട്ട് നാലിന് പൂനൂരിലും ആമില അംഗങ്ങളുടെ മീലാദ് വിളംബര റാലി 18ന് കൊടുവള്ളിയിലും നടക്കും. നശാഖാ തലങ്ങളില്‍ പ്രമേയ പ്രഭാഷണങ്ങള്‍, മൗലിദ് സദസ്, പഞ്ചായത്ത്തലങ്ങളില്‍ ലഘുലേഖ വിതരണം, മൗലിദിന്റെ പ്രാമാണികതയില്‍ ചര്‍ച്ചാ ക്ലാസ് എന്നിവ നടക്കും. പ്രഭാഷകര്‍ക്കുള്ള ശില്‍പശാല ഏഴിനു രാവിലെ 10ന് പാഴൂര്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. റഹ്മത്തുല്ല ഖാസിമി മൂത്തേടം നേതൃത്വം നല്‍കും. ജില്ലാ ആമില സംഗമം 17, 18 തിയതികളില്‍ കൊടുവള്ളിയില്‍ നടക്കും.
യോഗം സംസ്ഥാന സെക്രട്ടറി കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, കെ.പി കോയ, മലയമ്മ അബൂബക്കര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്, അഷ്‌റഫ് ബാഖവി ചാലിയം, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, എം.കെ അഹ്മദ്കുട്ടി ഹാജി കിനാലൂര്‍, പി.സി മുഹമ്മദ് ഇബ്രാഹിം, അയ്യൂബ് കൂളിമാട്, ബാവ ജീറാനി, നടുക്കണ്ടി അബൂബക്കര്‍, മുഹ്മദ് ഹൈതമി വാവാട്, കെ.എം.എ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ കൊളത്തറ, പി.സി അഹ്മദ്കുട്ടി ഹാജി, അബ്ദുറസാഖ് മായനാട്, സൂപ്പി ഹാജി തിരുവള്ളൂര്‍, കുട്ടോത്ത് മൂസ ഹാജി, ജമാല്‍ പോലൂര്‍, സി.പി.എ സലാം, അന്‍സാര്‍ കൊല്ലം, എ.ടി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."