HOME
DETAILS

ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാണ് കേരളം: രാഷ്ട്രപതി

  
backup
October 27 2017 | 18:10 PM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b5

തിരുവനന്തപുരം: കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി വീണ്ടും രാഷ്ട്രപതി. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഐ.ടി എന്നീ മേഖലകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ പവര്‍ഹൗസ് കേരളമാണെന്നും പറഞ്ഞു. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായും സാമുഹ്യമായും ഒന്നാം സ്ഥാനത്താണ്. ഐ.ടി മേഖലയില്‍ കേരളം കുതിപ്പ് തുടരുകയാണ്. ഉയര്‍ന്ന തോതിലുള്ള മൊബൈല്‍ ഫോണ്‍ കണക്ഷനുകളും വ്യാപകമായ ഇന്റര്‍നെറ്റ് സൗകര്യങ്ങളും വിവരസാങ്കേതിക രംഗത്തെ വിടവ് കേരളത്തില്‍ വലിയ തോതില്‍ കുറച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനീയമാണ്.
കേരളത്തിന്റെ നേട്ടങ്ങള്‍ പൊള്ളയാണെന്ന ബി.ജെ.പി പ്രചാരണത്തിനിടെയാണ് രാംനാഥ് കോവിന്ദിന്റെ പ്രശംസയെന്നത് ശ്രദ്ധേയമാണ്.
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടുപഠിക്കണമെന്നും കേരളം ആത്മീയ ഇടമാണെന്നും ഇവിടത്തെ ആരോഗ്യ, സേവന, വൈജ്ഞാനിക മേഖലകള്‍ പേരുകേട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയിലും മികച്ച സംഭാവനയാണ് കേരളം നല്‍കിയിരിക്കുന്നത്. ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണെന്നും സേവനമേഖലകളില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം സമൃദ്ധമായ വിവരസമ്പത്ത് കൊണ്ടും കേരളം ഇനി അറിയപ്പെടാന്‍ പോവുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എം.പി, സി. ദിവാകരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ടെക്‌നോപാര്‍ക് സി.ഇ.ഒ ഋഷികേശ് നായര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago