ഗൗരിയുടെ മരണം: മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രദേശിക തലത്തില്‍ നടക്കുന്ന അന്വേഷണത്തിലെ അതൃപ്തിയും മുഖ്യമന്ത്രിയെ അറിയിച്ചതായി കുട്ടിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പ്രസന്നകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ പുതിയ സംഘത്തെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ത്ത അധ്യാപകരെ പിടികൂടാന്‍ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാണെന്നും സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും പ്രസന്നകുമാര്‍ പറഞ്ഞു. ഗൗരിയുടെ മാതാപിതാക്കളും സഹോദരിയുമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
ഇതിനിടെ കുട്ടിയെ ചികിത്സിച്ചതിന് ആശുപത്രി അധികൃതര്‍ വെറും 4106 രൂപയുടെ ബില്ലാണ് തന്നതെന്നു പിതാവ് പ്രസന്നന്‍ സ്വകാര്യവാര്‍ത്താ ചാനലിനോട് പറഞ്ഞു. ഇതു സാധാരണ അപകടത്തില്‍പ്പെട്ടവര്‍ക്കു നല്‍കുന്ന ചികിത്സ മാത്രമായിരുന്നെന്നും വിദഗ്ധ ചികിത്സയെന്നുള്ള അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യുവജനകമ്മിഷന്റെ കൊല്ലത്തെ അദാലത്തില്‍ ഗൗരിയുടെ നാട്ടുകാരായ യുവതീ യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താജറോം, അംഗം ദീപു രാധാകൃഷ്ണന്‍ എന്നിവര്‍ ഗൗരിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ചിരുന്നു. പൊലിസിനോട് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജറോം വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനും പൊലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."