HOME
DETAILS

12ാമത് ബഹ്‌റൈന്‍ നിക്ഷേപക സംഗമം നാളെ

  
backup
October 29, 2017 | 6:32 PM

12th-bahrain-invest-meet-tomorrow

മനാമ: ബഹ്‌റൈന്‍ വാണിജ്യവ്യവസായകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ചൊവ്വാഴ്ച ബഹ്‌റൈനില്‍ നടക്കും. ഇത് പന്ത്രണ്ടാമതെ തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈന്‍ ആതിഥ്യമരുളുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന പരിപാടി ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍ എന്ന പേരില്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കവെന്‍ഷന്‍ സെന്ററിലാണ് നടക്കുക.  

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ശൂറാ കൗസില്‍ അംഗങ്ങളും വ്യവസായപ്രമുഖരും പങ്കെടുക്കും. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തംകീന്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കസല്‍ട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗസില്‍ എിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

2004 മുതല്‍ നടന്നു വരുന്ന നിക്ഷേപക സംഗമത്തില്‍  ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി  നിരവധി നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് പങ്കെടുത്തു വരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍ വ്യവസായികളാണ് സംഗമത്തിനെത്തിയിരുന്നത്. ബഹ്‌റൈനില്‍ വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തുമെന്ന് വ്യവസായികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് ജോലി സാധ്യതയുള്ള പ്രൊജക്ടുകള്‍ നിര്‍മാണത്തിലിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ മാത്രം വന്‍ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്താനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിംഗപ്പൂര്‍ എഞ്ചിനീയറിംഗ് കമ്പനിയും ഫ്രാന്‍സില്‍നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടങ്ങിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  6 days ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  6 days ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി; ഐഎസ്എൽ പുതിയ സീസണിന്റെ തീയതി പുറത്തുവിട്ടു

Football
  •  6 days ago
No Image

മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്

Football
  •  6 days ago
No Image

മട്ടാഞ്ചേരിയുടെ ചരിത്രത്തിലും കളമശ്ശേരിയുടെ തുടക്കത്തിലും അടയാളപ്പെടുത്തിയ പേര്; ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Kerala
  •  6 days ago
No Image

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

Kerala
  •  6 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  6 days ago
No Image

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  6 days ago
No Image

കൊച്ചിയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം; നാല് ദിവസത്തെ പഴക്കം

Kerala
  •  6 days ago