എല്ലാ ജില്ലകളിലും പക്ഷാഘാത ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി
തിരുവനന്തപുരം: പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ വിരളമായി മാത്രമാണ് പക്ഷാഘാത ചികിത്സ ലഭ്യമായിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ വരുന്ന ഈ ചികിത്സാരീതി സാധരണക്കാര്‍ക്ക് അപ്രാപ്യമാണ്. നാലരമണിക്കൂറിനുള്ളില്‍ ഒരു ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മിക്കരോഗികളും പൂര്‍ണമായ പക്ഷാഘാതത്തിലെത്തുന്ന ഒരവസ്ഥയാണുള്ളത്. ഇതിനു പരിഹാരമായാണ് എല്ലാ ജില്ലയിലും സ്ട്രോക്ക് യൂനിറ്റുകള്‍ ആരംഭിക്കുന്നത്.
ന്യൂറോളജിസ്റ്റിന്റെ ദൗര്‍ലഭ്യവും, മരുന്നു വിലയും ഇതിനു വിഘാതമായി വരുന്ന സാഹചര്യത്തിലാണ് എന്‍.സി.ഡി പദ്ധതിയിലൂടെ സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പരീക്ഷണ അടിസ്ഥാനത്തില്‍ സ്ട്രോക്ക് ക്ലിനിക്കുകള്‍ എറണാകുളം, പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. സി.ടി സ്കാന്‍ ഉള്ള ഈ ആശുപത്രികളില്‍ ടെലി മെഡിസിന്, ടെലി റേഡിയോളജി സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍.സി.ഡി കണ്ട്രോള് പ്രോഗ്രാമിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."