സമസ്തയുടെ ലക്ഷ്യം ആദര്‍ശപ്രചാരണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: അഹ്‌ലുസ്സുന്നയുടെ ആശയപ്രചാരണമാണ് സമസ്തയുടെ ലക്ഷ്യമെന്ന് സമസ്ത പ്രസിഡന്റെ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദര്‍ശകോഴ്‌സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക അവാന്തരവിഭാഗങ്ങളില്‍ പിന്‍പറ്റേണ്ടത് പ്രവാചക ചര്യയും സ്വഹാബത്തിന്റെ മാര്‍ഗവും പിന്തുടരുന്നവരെയാണെന്ന് മുഹമ്മദ് നബി(സ്വ) തന്നെ വിശദമാക്കിയിട്ടുണ്ട്. ആ മാര്‍ഗമാണ് അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅ. സമസ്ത രൂപീകരിച്ചതും നിലകൊള്ളുന്നതും അഹ്‌ലുസ്സുന്നയുടെ പ്രചാരണമായതിനാല്‍ ഏത് പ്രതിസന്ധികളിലും ആദര്‍ശസംരക്ഷണത്തിലൂന്നി പ്രബോധനരംഗത്ത് ക്രിയാത്മകമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ അശ്്‌റഫി കക്കുപ്പടി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി,സയ്യിദ് ത്വാഹാ ജിഫ്‌രി, ചാപ്പനങ്ങാടി ബാവ ഹാജി(ഒമാന്‍), ഖലീലു റഹ്്മാന്‍ കാശിഫി(ഷാര്‍ജ), പി.കെ അബ്ദുല്‍ ഖാദിര്‍ ഫൈസി (സോഹാര്‍),മമ്മുട്ടി നിസാമി തരുവണ, അബൂത്വാഹിര്‍ ദാരിമി (അബഹ),സല്‍മാന്‍ അസ്ഹരി (ദുബൈ), സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ, അബ്ദുല്‍ വഹാബ് ഹൈതമി, ശകീര്‍ ഹൈതമി, ശൗഖത്ത് ഫൈസി മണ്ണാര്‍ക്കാട്, അന്‍വര്‍ കമാലി ഫൈസി, നിസാബുദ്ദീന്‍ ഫൈസി, അലവി ദാരിമി കുഴിമണ്ണ, ഇബ്‌റാഹീം ഫൈസി ഉഗ്രപുരം, നൗഫല്‍ അന്‍വരി, ഉമര്‍ ഫൈസി മുടിക്കോട്, റാസി ബാഖവി പ്രസംഗിച്ചു. എം.ടി അബൂബക്കര്‍ ദാരിമി സ്വാഗതവും അമീര്‍ ഹുസൈന്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."