HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസുകളില്‍ സ്ഥാപിച്ച ടെലിവിഷനുകള്‍ നോക്കുകുത്തിയാവുന്നു
backup
November 10 2017 | 20:11 PM
ചെര്‍ക്കള: ജില്ലയിലെ ചില പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ടെലിവിഷനുകള്‍ നോക്കുകുത്തിയായി മാറുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു കാര്യങ്ങളും ലഭിക്കുന്നതിനു വേണ്ടി പലപ്പോഴും ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നു. ഇങ്ങിനെ ഓഫിസിലെ വിശ്രമ മുറിയില്‍ കാത്തിരിക്കുന്നവര്ു കാണുന്നതിനു വേണ്ടിയാണു പഞ്ചായത്തുകളില്‍ അധികൃതര്‍ ടെലിവിഷനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഭൂരിഭാഗം പഞ്ചായത്ത് ഓഫിസുകളിലും സ്ഥാപിച്ച ടെലിവിഷനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാറില്ല. പലയിടത്തും മാസങ്ങള്‍ക്കകം തന്നെ ടെലിവിഷനുകള്‍ കോടാവുകയായിരുന്നു. കാല് ലക്ഷത്തോളം രൂപ ചെലവഴിച്ചു വാങ്ങിയ ടെലിവിഷനുകളാണ് അധികൃതരുടെ മൂക്കിനു താഴെ ഉപയോഗശൂന്യമായി കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."