
ഡല്‍ഹി വിഷപ്പുക നമുക്ക് അകലെയല്ല
രാഷ്ട്രതലസ്ഥാനം വിഷപ്പുകയുടെ മൂടുപടമണിഞ്ഞിട്ടു കുറച്ചുനാളുകളായി. ഡല്‍ഹിയില്‍നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള അന്തരീക്ഷമാലിന്യം കേന്ദ്രീകരിച്ചു മൂടല്‍മഞ്ഞില്‍ കലര്‍ന്നു ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കാഴ്ചാപ്രശ്‌നം മൂലം പതിവായി വാഹനാപകടങ്ങളുണ്ടാകുന്നു. ഡല്‍ഹി നഗരത്തിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിട്ട അവസ്ഥയിലാണ്. ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു. എല്ലാ തരത്തിലും സാധാരണ ജനജീവിതം അസാധ്യമായ അവസ്ഥയിലാണിപ്പോള്‍ ഇന്ദ്രപ്രസ്ഥം. അന്തരീക്ഷമലിനീകരണം കൊണ്ട് ഇത്രയൊക്കെ ദുരിതമുണ്ടാകുമോയെന്നു അതു കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്തവര്‍ക്ക് ഒരുപക്ഷേ, വിശ്വസിക്കാനാകില്ല.
ജീവജാലങ്ങളുടെ നിലനില്‍പ്പ് ജീവവായുവിനെ ആശ്രയിച്ചാണ്. ഭക്ഷണമില്ലെങ്കിലും വെള്ളമില്ലെങ്കിലും കുറച്ചുനാള്‍ പിടിച്ചുനില്‍ക്കാനാകും. ജീവവായുവില്ലാതെ നിമിഷങ്ങള്‍പോലും നിലനില്‍പ്പു സാധ്യമല്ല. ജീവവായുവില്‍ വിഷം നിറഞ്ഞാലുണ്ടാകുന്ന അവസ്ഥആലോചിച്ചുനോക്കൂ. അതിഭീകരമായ ദുരന്തമായിരിക്കും ഫലം. അത് പ്രകൃതിദുരന്തമോ അപകടമോ അല്ല, മനുഷ്യന്റെ ചെയ്തികളുടെ ഫലമാണ്. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള അന്ധമായ വികസനഭ്രാന്തും അതിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കു സംഭവിക്കുന്ന വീഴ്ചയും ശാസ്ത്രീയമായ ആസൂത്രണത്തിന്റെ അഭാവവുമൊക്കെ ചേര്‍ന്നാണ് ഡല്‍ഹിയെ ഈ പരുവത്തിലെത്തിച്ചത്.
വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യവും എണ്ണത്തില്‍ പെരുകിയ വാഹനങ്ങളില്‍നിന്നുള്ള പുകയും ജനസംഖ്യാ പെരുപ്പവും മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ വിഷപ്പുകയും വന്‍തോതില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുറന്തള്ളുന്ന പൊടിയും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കാര്‍ഷികവിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമൊക്കെ ചേര്‍ന്നാണ് ഭീതിജനകമായ ഈ അവസ്ഥ സൃഷ്ടിച്ചത്.
ഈ ദുരിതാവസ്ഥ മറികടക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണു ഡല്‍ഹി ഭരണകൂടം. മുമ്പൊരിക്കല്‍ ചെയ്തപോലെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങളും ഇരട്ട അക്ക നമ്പര്‍ വാഹനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറക്കാന്‍ അനുമതി നല്‍കുന്ന നിയന്ത്രണം ഈ മാസം 13 മുതല്‍ ഡല്‍ഹിയില്‍ വീണ്ടും നടപ്പാക്കാന്‍ പോകുകയാണ്. മറ്റു മാലിന്യനിയന്ത്രണ നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത ആരായണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും നിര്‍ദേശം പരിഗണിക്കുന്നുമുണ്ട്. ഇതെല്ലാം എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയേണ്ടതുണ്ട്.
ഇതൊക്കെ സംഭവിക്കുന്നതു രാജ്യത്തിന്റെ വടക്കേയറ്റത്താണെന്നും നമ്മളെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്നുമുള്ള ആശ്വാസത്തിലാണ് വികസനത്തിലും ആസൂത്രണത്തിലും രാജ്യത്തിനു തന്നെ മാതൃകയാണെന്നു സ്വയം വിശ്വസിച്ച് അഭിമാനം കൊള്ളുന്ന കേരളീയ പൊതുസമൂഹം. എന്നാല്‍, ചെറിയ വ്യത്യാസങ്ങളോടു കൂടിയാണെങ്കിലും സമാനമായ സാഹചര്യങ്ങള്‍ക്കു സാധ്യത ഏറെയുള്ള ഇടമാണ് കേരളമെന്നതാണു യാഥാര്‍ഥ്യം. ഇതുപോലെ വലിയ തോതില്‍ വിഷം ശ്വസിക്കേണ്ടി വരുന്ന സാഹചര്യം മലയാളിക്ക് ഒട്ടും വിദൂരമല്ലെന്നാണു ചുറ്റുപാടുമുള്ള യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്‌കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ലാതെ മാലിന്യങ്ങള്‍ ദിനംപ്രതി പെരുകുകയാണ് കേരളത്തില്‍. സ്വാഭാവികമായുള്ള കൂടിയ ജനസാന്ദ്രതയ്ക്കു പുറമെ ഇതര സംസ്ഥാനങ്ങളില്‍നിന്നു തൊഴില്‍ തേടിയും മറ്റും എത്തുന്നവര്‍ കൂടിയായപ്പോള്‍ ഗ്രാമങ്ങളില്‍ പോലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥ സംസ്ഥാനത്തു നിലനില്‍ക്കുന്നു. ജനപ്പെരുപ്പത്തോടൊപ്പം മാലിന്യങ്ങളും പെരുകുന്നതു സ്വാഭാവികം. എത്ര നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാലും ഈ മാലിന്യത്തിന്റെ വലിയൊരു പങ്കു കത്തിച്ചുകളയുന്ന സ്ഥിതിയുണ്ട്. അത് അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന വിഷപ്പുകയുടെ അളവു ചെറുതല്ല.
വാഹനപ്പെരുപ്പത്തിലും കുതിച്ചുപായുകയാണു കേരളം. ആയിരം പേര്‍ക്ക് 230 എന്ന കണക്കിലാണ് ഇപ്പോള്‍ കേരളത്തില്‍ വാഹനങ്ങളുള്ളത്. ദേശീയതലത്തില്‍ ആയിരം പേര്‍ക്ക് 22 വാഹനങ്ങളാണ് ഉള്ളതെന്ന വസ്തുത ചേര്‍ത്തുവായിച്ചാല്‍ ഇവിടുത്തെ വാഹനപ്പെരുപ്പത്തിന്റെ വലുപ്പം മനസിലാകും. സംസ്ഥാനത്തെ കുതിച്ചുപായുന്ന നിര്‍മാണമേഖലയും അന്തരീക്ഷ മലിനീകരണത്തിനു ഭീമമായ സംഭാവന നല്‍കുന്നുണ്ട്.
ഇതിനൊക്കെ പുറമെ അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച് നടപടികളില്‍നിന്ന് രക്ഷപ്പെട്ടു മലിനീകരണച്ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ വേറെയും. എല്ലാം കൂടി ചേരുമ്പോള്‍ ഡല്‍ഹിയെപ്പോലെയാവാന്‍ ലക്ഷണമൊത്തെ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നതാണു വസ്തുത. ഇതെല്ലാം കണ്ണുതുറന്നു കണ്ട് ഇപ്പോള്‍ തന്നെ സാധ്യമായ പരിഹാരമാര്‍ഗങ്ങളെല്ലാം തേടാന്‍ ഭരണകര്‍ത്താക്കള്‍ ഒട്ടും വൈകാതെ സന്നദ്ധമാകേണ്ടതുണ്ട്. ദുരന്തം യാഥാര്‍ഥ്യമായിക്കഴിഞ്ഞശേഷം സ്വീകരിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ കാര്യമായ ഫലം ചെയ്തില്ലെന്നാണു ഡല്‍ഹി നല്‍കുന്ന പാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ ഭിത്തിയിലിടിച്ച് കൊന്നു
Kerala
• 5 days ago
കടക്കെണിക്കിടെയും ആഢംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്
Kerala
• 5 days ago
മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം
Cricket
• 5 days ago
'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത്
Kerala
• 5 days ago
ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയ വിദേശ അലങ്കാരച്ചെടിയായ മസഞ്ചിയാനോ
Kerala
• 5 days ago
ഒമാനിൽ 80 ശതമാനം സർക്കാർ സേവനവും ഓൺലൈനിലേക്ക്; സർവീസുകൾക്കായി ഇനി ഓഫീസിൽ പോകേണ്ട
oman
• 5 days ago
'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു
International
• 5 days ago
പരിവാഹന്‍ വെബ് സൈറ്റ് പണി മുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധനകേന്ദ്രങ്ങള്‍ നിശ്ചലമായി
Kerala
• 5 days ago
അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും
Kerala
• 5 days ago
മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം
Kerala
• 5 days ago
കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
Kerala
• 5 days ago
കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Kerala
• 5 days ago
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 5 days ago
കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 5 days ago
പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
uae
• 5 days ago
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും
National
• 5 days ago
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
National
• 5 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര് സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 5 days ago
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
Kerala
• 5 days ago
ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി
Kerala
• 5 days ago