ആദ്യദിനത്തില്‍ ലഭിച്ചത് 13 അപേക്ഷകള്‍
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത് ഏഴ് കവറുകളിലായി 13 അപേക്ഷകള്‍. നേരിട്ട് അവസരം ലഭിക്കുന്ന 70 വയസുകാരുടെ വിഭാഗത്തിലുള്ള അപേക്ഷകളൊന്നും ആദ്യദിനത്തില്‍ ലഭിച്ചിട്ടില്ല. മുഴുവന്‍ അപേക്ഷകളും ജനറല്‍ വിഭാഗത്തിലായിരുന്നു.
അപേക്ഷ സ്വീകരിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഓരോ കാറ്റഗറിയിലും ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച അപേക്ഷകരുടെ പ്രിന്റ് ഫോം സ്വീകരിച്ച് കവര്‍ നമ്പര്‍ നല്‍കുകയാണ് ചെയ്യുന്നത്. ടോക്കണ്‍ സൗകര്യവും, ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് അപ്പോള്‍ തന്നെ കവര്‍ നമ്പര്നല്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് സലീം ആണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുമായി ഹജ്ജ് ഹൗസില്‍ എത്തിയ സലീം ഹജ്ജ്. അസി.സെക്രട്ടറി ടി.കെ അബ്ദുറഹ്മാന് അപേക്ഷ കൈമാറി.
സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും താലൂക്ക് തലങ്ങളിലും ഹജ്ജ് കമ്മിറ്റി ട്രെയിനര്‍മാര്‍ ഹെല്പ് ഡെസ്ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ അപേക്ഷകരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്ത മാസം 7 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ട്രെയിനര്‍മാരുടെ ഫോണ്‍ നമ്പറുകളും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."