HOME
DETAILS

എറണാകുളം- പൂത്തോട്ട റോഡ് തകര്‍ന്നു

  
backup
August 14 2016 | 20:08 PM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d


കൊച്ചി: നടുവൊടിക്കുന്ന ഗട്ടറുകളും വന്‍ കുഴികളുമായി തകര്‍ന്നടിഞ്ഞ് എറണാകുളം-പൂത്തോട്ട റോഡ്. റോഡിലെ മിക്കഭഗങ്ങളും തകര്‍ന്ന നിലയിലാണ്. തൃപ്പൂണിത്തുറ മുതല്‍ പുതിയകാവ് വരെ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലുള്ളത്.
ചിലയിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. ഗട്ടറുകളില്‍ ചാടുന്നതുമൂലം വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നു.
ഇതുവഴി ബസിലോ മറ്റോ യാത്രചെയ്താല്‍ നടുവൊടിയുന്ന അവസ്ഥയിലാണ്. മിക്കസ്ഥലങ്ങളിലും ടാറിങ്ങിന്റെ മകളിലത്തെ ഭാഗം അടര്‍ന്ന നിലയിലാണ്. ഇതുമൂലം റോഡിലെ കുഴികള്‍പെട്ടന്ന് കാഴ്ച്ചയില്‍ പെടില്ല. ഇതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് ടാര്‍ചെയ്ത് കുഴികളടച്ച റോഡാണ് മഴയെത്തിയതോടെ പഴയതിനേക്കാള്‍ വലിയ ദുരവസ്ഥയിലായത്. പുതുതായി ചെയ്ത ടാറിങ്ങിനൊപ്പം പഴയടാറിങ്ങും ഇളകിമാറിയതോടെ റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇടക്ക് മഴപെയ്ത് വെള്ളം നിറഞ്ഞാല്‍ കുഴിയുടെ വലിപ്പം തിരിച്ചറിയാന്‍ സാധിക്കാതെ വരികയും വാഹനങ്ങള്‍ കുഴിയില്‍വീണ് അപകടത്തില്‍ പെടുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തിയ നാടകമായിരുന്നു റോഡ് ടാറിങഅങെന്നും അതാണ് ഇത്രപെട്ടന്ന് റോഡ് തകരാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.
ചമ്പക്കര മാര്‍ക്കറ്റിനു സമീപം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇവിടെ റീടാറിങ്ങ് നടത്താത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളത്തെ പ്രധാന പാതയായ എറണാകുളം പൂത്തോട്ട റോഡ് തകര്‍ന്നത് വന്‍ ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്നു.
ദിനംപ്രദി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് തകര്‍ന്നതിനാല്‍ ഗട്ടറുകളിലുടെ കയറിയിറങ്ങി വാഹനങ്ങള്‍ നീങ്ങുന്നതിന് ഇരട്ടിയിലധികം സമയമെടുക്കുന്നു. ഇതുമൂലം രാവിലെയും വൈകിട്ടും കടുത്ത ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്.
വര്‍ഷാവര്‍ഷം ടാറിങ്ങിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ ചിലവഴിക്കുന്നത്. എന്നാല്‍ ടാറിങ്ങിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് റോഡ് ഈ നിലയില്‍ തകര്‍ന്നു തരിപ്പണമാകുന്നതിന് കാരണം.  
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago