HOME
DETAILS
MAL
കൊച്ചിയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം: മകനെ കൊല്ലുമെന്ന് വ്യവസായിക്ക് ഭീഷണി
backup
November 19 2017 | 21:11 PM
കൊച്ചി: വ്യവസായിക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. 45 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകനെ വെട്ടിക്കൊന്നുകളയുമെന്നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് കരാട്ടെ ജോണിയാണ് ഭീഷണി മുഴക്കിയതെന്ന് പൊലിസ് പറഞ്ഞു. 45 ലക്ഷം രൂപ നല്‍കണമെന്നാണ് ജോണി ഫോണിലൂടെ ആവശ്യപ്പെട്ടത്. ഭീഷണിയുടെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.
15 ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ കൃത്യം നിര്‍വഹിക്കുമെന്നാണ് ഭീഷണി. തിരുവനന്തപുരത്ത് പൊലിസുകാരനെ കുത്തിയതടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് കരാട്ടെ ജോണി. അതേസമയം ഭീഷണി സംബന്ധിച്ച് ഒരാഴ്ചയായി ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."