HOME
DETAILS

നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു; പിടിയിലായവരുടെ എണ്ണം അരലക്ഷംകവിഞ്ഞു

  
backup
November 23 2017 | 09:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%b0

ജിദ്ദ: പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ സഊദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായാണ് വ്യാപക പരിശോധന. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് പിടിയിലായവരുടെ എണ്ണം 51,295 ആണ്. അറബ് മാധ്യമങ്ങള്‍ നല്‍കുന്ന കണക്ക് പ്രകാരം ഇന്നും ഇന്നലെയുമായി ആയിരങ്ങള്‍ പിടിയിലായിട്ടുണ്ട്.

താമസ കേന്ദ്രങ്ങളും തൊഴിലിടങ്ങളും പരിശോധിക്കുന്നുണ്ട്. പിടിയിലായവരില്‍ കാല്‍ലക്ഷത്തോളം പേര്‍ ഇഖാമ നിയമ ലംഘനത്തിനാണ് അകത്തായത്. പത്തിനായിരത്തോളം പേര്‍ നുഴഞ്ഞുകയറ്റക്കാരും ,11,500ഓളം പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. കൃത്യമായ രേഖകള്‍ ബോധ്യപ്പെടുത്തുന്നവരെ വിട്ടയക്കും. അല്ലാത്തവര്‍ക്കെതിരെ നിയമാനുസൃതമായ ശിക്ഷാ നടപടി സ്വീകരിക്കും.

അതിര്‍ത്തി വഴി രാജ്യത്തേക്ക് നിയമ വിരുദ്ധമായി കടന്ന ഏഴായിരത്തോളം പേരും അകത്തായി. നിയമ ലംഘകര്‍ക്ക് താമസ തൊഴില്‍ സംവിധാനങ്ങള്‍ നല്‍കുന്ന സ്വദേശികളും പിടിയിലാണ്.ഇവരില്‍ ഒമ്പതു പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. മുപ്പതു പേര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

വിദേശി തടവു കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനായിരത്തോളം പേരില്‍ 976 സ്ത്രീകളുമുണ്ട്. നിയമ ലംഘകരെ തുടച്ചു നീക്കും വരെ പരിശോധന തുടരും. കാമ്പയിന്‍ വിജയം കാണും വരെ മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം. 13 മേഖലയില്‍ ആയിരത്തിലേറെ ജീവനക്കാര്‍ ഒന്നിച്ചാണ് പരിശോധന നടത്തുന്നത്. നഗരങ്ങളില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാകും.

അതേ സമയം നിയമലംഘകര്‍ക്കായുള്ള പരിശോധനയുടെ മറവില്‍ വ്യാജന്മാരുടെ തട്ടിപ്പ്. ഖമീസ് തോപ്പ് സൂഖില്‍ പരിശോധകനാണെന്ന് ധരിപ്പിച്ച് റൂമില്‍ കയറിയ രണ്ടു പേര്‍ കവര്‍ച്ച നടത്തി മുങ്ങി. രണ്ട് മലയാളികളടക്കം 15 പേര്‍ക്കാണ് ഇന്നലെ വിലപ്പെട്ട രേഖകള്‍ നഷ്ടമായത്. ഇവരുടെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി.

പൊലിസ് യൂണിഫോം ധരിച്ചയാളും സ്‌പോര്‍ട്‌സ് വസ്ത്രം ധരിച്ച സ്വദേശിയുമാണ് പരിശോധനക്കെന്ന പേരില്‍ എത്തിയത്. ഖമീസ് തോപ്പ് സൂക്കിലുള്ള റൂമുകളില്‍ ഇഖാമ പരിശോധകര്‍ എന്നാ വ്യാജേന ഇവര്‍ കയറി. ഇഖാമ പരിശോധന നടത്തിയ ശേഷം ആയിരം റിയാലും പാസ്‌പോര്‍ട്ടും രണ്ടു മൊബൈല്‍ഫോണുകളുമെടുത്ത് രക്ഷപ്പെട്ടു. നാട്ടില്‍ നിന്നും അവധിക്കാലം കഴിഞ്ഞു തിരിച്ചെത്തിയ താനൂര്‍ സ്വദേശി പാണ്ടികശാലക്കകത്ത് ഉമറാണ് കവര്‍ച്ചക്കിരയായത്. നാട്ടില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ സ്‌പോണ്‍സര്‍ റിയാദില്‍ ചികിത്സയിലായിരുന്നു. ഇതിനാല്‍ ഇഖാമ കിട്ടിയിരുന്നില്ല. പകരം രേഖയായി സൂക്ഷിച്ച പാസ്‌പോര്‍ട്ടാണ് നഷ്ടമായത്. പരിശോധകര്‍ വാഹനത്തില്‍ കയറാന്‍ പറഞ്ഞു കൊണ്ട് ഇദ്ദേഹത്തില്‍ നിന്നും പാസ്‌പോര്‍ട്ടും പേഴ്‌സും മൊബൈല്‍ ഫോണുകളും കൈവശപെടുത്തി. ഇതിന് ശേഷമാണ് സംഘം രക്ഷപ്പെട്ടത്.

ഖമീസ് ടൗണില്‍ പൊലീസ് വേഷത്തിലെത്തിയ മറ്റൊരും സംഘം ഇഖാമ പുതുക്കിയില്ലെന്ന് പറഞ്ഞ് ആളുകളെ മര്‍ദിക്കുകയും പണവും രേഖകളുമായി രക്ഷപ്പെടുകയും ചെയ്തു. നാട്ടില്‍ നിന്ന് വന്ന് പാസ്‌പോര്‍ട്ട് മാത്രം കയ്യിലുള്ളവരേയും കൊളളയടിച്ചു. രണ്ട് മലയാളികളടക്കം പതിനഞ്ചു പേരാണ് ഇന്നലെ കവര്‍ച്ചക്കിരയായത്. സ്‌പോണ്‍സര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ രഹസ്യ അന്വേഷണ വിഭാഗവും പൊലീസും കവര്‍ച്ചക്കിരയായവരില്‍ നിന്നും മൊഴിയെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago