ഗോരഖ്പൂര്‍ കൂട്ടശിശുമരണം: ഡോ. കഫീല്‍ ഖാനെതിരെ കൊലപാതകക്കുറ്റം ചുമത്തി
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ.കഫീല്‍ ഖാനെതിരെ പൊലിസ് കൊലപാതകക്കുറ്റം ചുമത്തി.
കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഖാനെതിരെ വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസ് ചുമത്തിയിട്ടുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാന് ആയിരുന്നു ശിശുരോഗ വിഭാഗം തലവന്‍. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 79 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്.
കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി സിലിണ്ടറുകള്‍ വാങ്ങി നല്കിയ കഫീല്‍ അഹമ്മദിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് കഫീലിനെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."