ഷൂട്ടിങില്‍ 'സംപൂജ്യരായി' മടക്കം
റിയോ ഡി ജനീറോ: ഷൂട്ടിങില്‍ ഒരു മെഡല്‍ പോലും നേടാതെ റിയോ ഒളിംപിക്സില്‍ നിന്നു ഇന്ത്യ മടങ്ങുന്നു. അവസാന പ്രതീക്ഷയായ ചെയ്ന്‍ സിങും ഗഗന് നരംഗും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ ഫൈനല്‍ കാണാതെ പുറത്തായി. 2000ത്തിലെ സിഡ്നി ഒളിംപിക്സിനു ശേഷം ആദ്യമായാണ് ഇന്ത്യക്ക് ഷൂട്ടിങില്‍ ഒരു മെഡല്‍ പോലും നേടാന്‍ സാധിക്കാതെ പോകുന്നത്. കഴിഞ്ഞ മൂന്നു ഒളിംപിക്സിലും ഇന്ത്യക്ക് ഷൂട്ടിങില്‍ മെഡലുണ്ടായിരുന്നു. എന്നാല്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്ര നാലാം സ്ഥാനത്തെത്തിയത് മാത്രമാണ് ഷൂട്ടിങില്‍ ഇത്തവണ ഇന്ത്യക്ക് നേട്ടമായുള്ളത്.
ചെയ്ന്‍ സിങ് യോഗ്യതാ റൗണ്ടില്‍ 23ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നരംഗ് 33ാം സ്ഥാനത്തും. ആദ്യ എട്ടിലെത്തുന്ന താരങ്ങള്‍ക്കാണ് ഫൈനലിന് യോഗ്യതയുണ്ടാവുക. മത്സരത്തില്‍ ആദ്യ നാലില്‍ എത്തിയ ശേഷമാണ് ചെയ്ന്‍ സിങ് 23ാം സ്ഥാനത്തേക്ക് വീണത്.1169 പോയിന്റാണ് താരത്തിനുള്ളത്.
ഇത്തവണ ഏറ്റവും വലിയ ഷൂട്ടിങ് സംഘവുമായാണ് ഇന്ത്യ റിയോയിലെത്തിയത്. ബെയ്ജിങ് ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിന്ദവ് ബിന്ദ്രയും ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല ജേതാവായ ഗഗന് നരംഗുമടക്കം 12 പേരടങ്ങിയ ഷൂട്ടിങ് സംഘമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ മെഡല്‍ മാത്രം നേടാന്‍ സാധിച്ചില്ല. ഇതില്‍ ബിന്ദ്രയൊഴികെയുള്ളവരുടെ പ്രകടനം നിരാശാജനകമായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തില്‍ മത്സരിച്ച ഗഗന് നരംഗിന് മൂന്നിലും യോഗ്യതാ റൗണ്ടില്‍ പരാജയപ്പെടാനായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."