HOME
DETAILS

പെഷാവറിലെ കാര്‍ഷിക ഡയരക്ടറേറ്റ് ഹോസ്റ്റലില്‍ തീവ്രവാദി ആക്രമണം

  
backup
December 01, 2017 | 6:18 AM

peshawar-attack-4-terrorists-killed-clearance-operation-underway

പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ കാര്‍ഷിക ഡയരക്ടറേറ്റിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീവ്രവാദി ആക്രമണം. സംഭവത്തില്‍ 16 പേര്‍ക്ക് പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു.

സുരക്ഷാ സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ നാലു തീവ്രവാദികളെ വധിച്ചതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെ വെടിവയ്‌പ്പോടെയാണ് ആക്രമണം തുടങ്ങിയത്. ബുര്‍ഖ ധരിച്ചെത്തിയ മൂന്നു പേര്‍ കെട്ടിടത്തിനകത്ത് പ്രവേശിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

നബിദിനം പ്രമാണിച്ച് ഡയരക്ടറേറ്റ് ഹോസ്റ്റലിന് ഇന്ന് അവധിയാണ്. അതിനാല്‍ താമസക്കാരും കുറവായിരുന്നു. കെട്ടിടത്തിനകത്തു നിന്ന് 10 പേരെ സൈന്യം രക്ഷപ്പെടുത്തി.

ഓട്ടോ റിക്ഷയിലാണ് തീവ്രവാദികള്‍ സ്ഥലത്തെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച ശേഷമാണ് അകത്തു കടന്നത്. തുടര്‍ന്ന് അകത്തുള്ളവര്‍ക്കു നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കും

Kerala
  •  10 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: പൊലിസും കസ്റ്റംസും നേർക്കുനേർ; പൊലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ

Kerala
  •  10 days ago
No Image

ചുരത്തിലെ മണ്ണിടിച്ചിൽ: പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചു; നിതിൻ ഗഡ്കരി

Kerala
  •  10 days ago
No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  10 days ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  10 days ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  10 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  10 days ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  10 days ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  10 days ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  10 days ago