മതപരിവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രാജസ്ഥാന് ഹൈക്കോടതി
ജയ്പൂര്‍: മതപരിവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രാജസ്ഥാന് ഹൈക്കോടതി. പത്തു മാഗനിര്ദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 30 ദിവസം മുന്‍പ് തന്നെ ജില്ലാ കളക്ടറെ അറിയിക്കണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി വിധി. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മാത്രമല്ല മതം മാറുന്നതിനുള്ള കാരണവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഇത് കളക്ടര്‍ പരിശോധിച്ച ശേഷം തൃപ്തികരമെങ്കില്‍ മാത്രമേ മതപരിവര്‍ത്തനം സാധ്യമാവുകയുള്ളു. ഈ നടപടികളൊന്നും സ്വീകരിക്കാതെ മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."