HOME
DETAILS

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; ഒഡിഷയില്‍ യുവതി അഴുക്കുചാലില്‍ പ്രസവിച്ചു

  
backup
December 17 2017 | 01:12 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%a8


കൊരാപുട്ട്: മതിയായ രേഖകളില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആദിവാസി യുവതി തെരുവിലെ അഴുക്കുചാലില്‍ പ്രസവിച്ചു. ഒഡിഷയിലെ ജാനിഗുഡ ഗ്രാമവാസിയായ 30 കാരി ദെയ്‌ന മുദുലിയെന്ന ആദിവാസി യുവതിക്കാണ് ഒഡിഷയിലെ കൊരാപുട്ടിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ രേഖകളില്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചത്. രാജ്യത്തെ നടുക്കിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
പനിയെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭര്‍ത്താവ് രഘു മുദുലിയെ കാണാനായി യുവതിയും ഇവരുടെ മാതാവും സഹോദരിയും ആശുപത്രിയില്‍ എത്തിയിരുന്നു. ഈ സമയത്താണ് പ്രസവവേദന അനുഭവപ്പെട്ടത്. ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ ഇത് നിരസിച്ചു. ഇതോടെ ഇവര്‍ ഇവിടെനിന്ന് പുറത്തുപോയെങ്കിലും അവസാനം അഴുക്കുചാലില്‍ പ്രസവിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാവും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് സീതാറാം മൊഹാപത്ര അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago