HOME
DETAILS
MAL
ഒന്‍പത് മാസത്തിനിടെ സഊദിയില്‍ ജോലി നഷ്ടപ്പെട്ടത് മൂന്നുലക്ഷം വിദേശികള്‍ക്ക്
backup
December 19 2017 | 00:12 AM
ജിദ്ദ: ഒന്‍പത് മാസംകൊണ്ട് സഊദിയില്‍ മൂന്നുലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തല്‍. ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രതിമാസം ശരാശരി 1100 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്.
2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 3,06,600 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസങ്ങളിലാണ് കൂടുതല്‍ വിദേശികള്‍ക്കും ജോലി നഷ്ടമായത്. ഇതോടെ സഊദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."