മേയര്‍ക്കെതിരായ അതിക്രമം: ബി.ജെ.പി കൗണ്‍സിലര്‍മാരെ ശാസിച്ച് പ്രമേയം
തിരുവനന്തപുരം: കൗണ്‍സില്‍ യോഗത്തിനിടെ മേയറെ അക്രമിച്ച ബി.ജെ.പി കണ്‍സിലര്‍മാരെ ശാസിച്ച് നഗരസഭ പ്രമേയം പാസാക്കി.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീകുമാറാണ് അക്രമത്തെ അപലപിക്കണമെന്നും അതിന് നേതൃത്വം കൊടുത്ത ബി.ജെ.പി കൗണ്‍സിലര്‍മാരെ ശാസിക്കണമെന്നുമുള്ള പ്രമേയം അവതരിപ്പിച്ചത്.
43 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചതോടെ പ്രമേയം പാസായി. ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. കഴിഞ്ഞ നവംബര്‍ 18നാണ് മേയര്‍ക്കെതിരേ അതിക്രമമുണ്ടായത്. പരുക്കേറ്റു നിലത്തുവീണ മേയറെ മറ്റ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണു രക്ഷിച്ചത്.
ആക്രമണത്തില്‍ കാലിനും നെഞ്ചിനും പരുക്കേറ്റ മേയറെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ റസിയാ ബീഗം, സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരന് മോഹന്‍, പി.എ ജിന്‍രാജ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."