കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഉഡാന്‍ പദ്ധതിയില്‍ കേരളവും
തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം ആവിഷ്കരിച്ച ഉഡാന്‍ പദ്ധതിയുമായി കേരളവും കൈകോര്‍ക്കുന്നു. അടുത്തവര്‍ഷം കമ്മിഷന് ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കുന്നത്.
ഇതുസംബന്ധിച്ച കരാറില്‍ കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവച്ചു. ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ സര്‍വിസ് 2018 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തുടങ്ങുകയാണ് ലക്ഷ്യം. പദ്ധതിപ്രകാരം 2,500 രൂപയ്ക്ക് ഒരുമണിക്കൂര്‍ വിമാനയാത്ര സാധ്യമാകും. പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20 ശതമാനംവരെ കേരളം വഹിക്കും. വിമാന ഇന്ധനത്തിനുള്ള ജി.എസ്.ടി ഒരുശതമാനമാക്കുന്നതിനും ധാരണയായി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി സിവില്‍ ഏവിയേഷന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും കേന്ദ്ര സര്‍ക്കാരിനുവേണ്ടി സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി ഉഷാ പാധിയും എയര്‍പോര്‍ട്ട് അതോറിറ്റിക്കുവേണ്ടി ചെയര്മാന് ഡോ. ഗുരുപ്രസാദ് മൊഹപത്രയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പദ്ധതി ജനുവരി മുതലാണ് ആരംഭിക്കുന്നത്.
ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും പദ്ധതിക്കായി മാറ്റിവയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."