HOME
DETAILS

തെലങ്കാനകളിക്കാനൊരു മോഹം

  
backup
January 07, 2024 | 5:32 AM

a-desire-to-play-telangana


മൻമോഹൻസിങ്ങിന്റെ രണ്ടു സർക്കാരുകളെ സാധ്യമാക്കിയത് ആന്ധ്രയിലെ യെദുഗുരി സന്ദിന്ദി രാജശേഖര റെഡ്ഡിയെന്ന സമ്പന്ന ജനകീയ നേതാവായിരുന്നു. കോൺഗ്രസിന്റെ 206 ലോക്‌സഭാംഗങ്ങളിൽ 33 പേരും ആന്ധ്രയിൽ നിന്നായത് ജനപക്ഷ രാഷ്ട്രീത്തിന്റെ ബലത്തിലാണ്. പക്ഷെ രാജശേഖര റെഡ്ഡിയുടെ മരണ ശേഷം സംഘടനാ പ്രശ്‌നങ്ങൾ സംസാരിക്കാൻ ഡൽഹിയിലെത്തിയ വൈ.എസ്.ആറിന്റെ വിധവ, വിജയമ്മയെയും മകൾ വൈ.എസ് ശർമിളയെയും സോണിയഗാന്ധി അവഗണിച്ചു. അപമാനിതരായി ഇറങ്ങിപ്പോന്ന ഇരുവരും മകൻ ജഗൻമോഹൻ റെഡ്ഡിക്കൊപ്പം കോൺഗ്രസ് വിടുകയും വൈ.എസ്.ആർ കോൺഗ്രസ് രൂപവൽകരിക്കുകയും ചെയ്തു. അന്ന് ഇറക്കിവിട്ട സോണിയ ഇപ്പോൾ ശർമിളയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. രാഹുലും ഖാർഗെയും ശർമിളക്ക് കൈ നൽകുകയും ചെയ്യുന്നു. ചരിത്രം ആരോടാണ് പകരം വീട്ടുന്നതാവോ.


ആന്ധ്രയുടെ കാര്യത്തിൽ മറ്റൊരബദ്ധം കൂടി കോൺഗ്രസ് നേതൃത്വം ചെയ്തു. ചന്ദ്രശേഖര റാവുവിന്റെ കെണിയിൽ കുടുങ്ങി ആന്ധ്രയെ വിഭജിച്ച് തെലങ്കാനയുണ്ടാക്കി. രണ്ടായപ്പോൾ ആന്ധ്ര ജഗൻമോഹനും തെലങ്കാന ചന്ദ്രശേഖരറാവുവും കൈക്കലാക്കി. കോൺഗ്രസിന് ഇത് തിരിച്ചുപിടിക്കലിന്റെ കാലമാണ്. ചിത്രത്തിൽ നിന്ന് ഏതാണ്ട് മാഞ്ഞു തുടങ്ങിയിടത്തുനിന്ന് തെലങ്കാനയിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ച ആവേശത്തിൽ ആന്ധ്രയിലേക്ക് പാലം വെട്ടുകയാണ്. സഹോദരൻ ജഗനോട് പിണങ്ങി വൈ.എസ്.ആർ തെലങ്കാന പാർട്ടിയുണ്ടാക്കി പ്രവർത്തന രംഗം തെലങ്കാനയിലേക്ക് മാറ്റിയ ശർമിളയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ.ടി.പി മത്സരിക്കാതെ കോൺഗ്രസിന് പിന്തുണ നൽകി. നേതൃത്വം ഏൽപ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ശർമിളയെ മുന്നിൽ നിർത്തി സീമാന്ധ്രയിൽ തെലങ്കാന കളിക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അത് ജഗനും തിരിച്ചറിയുന്നുണ്ട്. പെങ്ങൾ രാഹുലിനെ കാണാൻ ഡൽഹിക്ക് പോയപ്പോൾ ജഗൻ ഹൈദരാബാദിലെത്തി ചന്ദ്രശേഖരറാവുവിനെ കണ്ടു. കുളിമുറിയിൽ വീണ് ചന്ദ്രശേഖര റാവു ആശുപത്രിയിലാണ്.


ഹിന്ദി സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും കൈവിട്ട കോൺഗ്രസിന് ദക്ഷിണേന്ത്യ അടക്കിവാണാലോ എന്ന വിചാരമുണ്ട്. കർണാടക കിട്ടി. ഇതാ തെലങ്കാനയും. അതേ വഴിക്ക് പോയാൽ കെ.സി.ആറിന് കൊള്ളിവച്ച പോലെ ജഗനെ പിടിച്ചുകെട്ടാം. തെലങ്കാനയിൽ രേവന്തുണ്ട്. ആന്ധ്രയിൽ അതു പോലെ ഒരാളില്ലാത്തതിന്റെ കുറവ് കണ്ടിരിക്കുമ്പോഴാണ് രാഹുൽ പ്രധാനമന്ത്രിയാവുന്ന കാലമാണ് തന്റെ പിതാവിന്റെ സ്വപ്‌നമെന്ന് ശർമിള തിരിച്ചറിയുന്നത്.
2009 സെപ്റ്റംബറിലായിരുന്നു രാജശേഖര റെഡ്ഡിയുടെ ഹെലികോപ്റ്റർ അപകടത്തിലെ മരണം. നിയമസഭാ പാർട്ടി ഏതാണ്ട് ഒന്നാകെ അന്ന് ലോക്‌സഭാംഗമായിരുന്ന ജഗനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടും ഹൈക്കമാൻഡ് വഴങ്ങിയില്ല. അരുതേയെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടും വൈ.എസ്.ആറിന്റെ പേരിൽ അനുശോചന യാത്ര നടത്തി ജഗൻ. ജഗൻ എം.പി സ്ഥാനവും വിജയമ്മയടക്കം 18 പേർ എം.എൽ.എസ്ഥാനവും രാജിവച്ച് പുതിയ പാർട്ടിയുണ്ടാക്കി. ഉപ തെരഞ്ഞെടുപ്പിൽ 18ൽ 15 പേരും ജയിച്ചു. ജഗന് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. വിജയമ്മക്ക് നിയമസഭാ സീറ്റിൽ 85,000വും. ജഗന് നേരെ അന്നത്തെ കേന്ദ്ര സർക്കാർ സി.ബി.ഐയെ വിട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജഗനെ ജയിലിലാക്കി. അന്ന് പുതിയ പാർട്ടിക്ക് ജീവൻ നൽകി നയിച്ചത് ശർമിളയായിരുന്നു.


2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിന് അധികാരത്തിലെത്താനായില്ലെങ്കിലും കോൺഗ്രസിനെ 21 സീറ്റിലേക്ക് ഒതുക്കാനായി. 70 എം.എൽ.എമാരുമായി ജഗൻ പ്രതിപക്ഷ നേതവായി. 2019ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാനും ജഗന് കഴിഞ്ഞു. വൈ.എസ്.ആർ പാർട്ടിയിൽ ജഗനെ പോലെ മികവ് കാണിച്ചയാളാണ് ശർമിള. ജഗൻ ജയിലിലായിരുന്നപ്പോൾ 3100 കിലോമീറ്റർ നീണ്ട പദയാത്ര നടത്തിയത് ശർമിളയാണ്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 11 ദിവസത്തെ ബസ് യാത്രയും 1553 കിലോമീറ്റർ പ്രജാതീർപ്പു യാത്രയും ശർമിള നടത്തി. ബൈ ബൈ ബാബു എന്ന മുദ്രാവാക്യം വഴി ചന്ദ്രബാബു നായിഡുവിന് അധികാരത്തിൽ നിന്ന് പിടിച്ചിറക്കി ജനം യാത്രയയപ്പ് നൽകി. പക്ഷെ ജഗൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഹൈദരാബാദിലെ ലോട്ടസ് പോണ്ടിൽ ഇനിയെന്തുവേണ്ടൂ എന്ന നിലയിൽ ഇരുന്നുപോയി. അങ്ങനെയാണ് തന്റെ രാജ്യം തെലങ്കാനയാണ് എന്ന് ശർമിള തീരുമാനിച്ചത്.


തീർച്ചയായും തെലങ്കാനയുടെ അലയൊലി ആന്ധ്രയിലുണ്ടാവും. രാജശേഖര റെഡ്ഡിയുടെ യഥാർഥ പിൻഗാമിയായി സഹോദരി ഇറങ്ങുമ്പോൾ ഭരണ വിരുദ്ധ വോട്ടുകൾ ആ വഴിക്ക് പോയിക്കൂടെന്നില്ല. മാണിക്കം ടാഗോർ എം.പിയെയാണ് ആന്ധ്രയിലേക്ക് കോൺഗ്രസ് നേതൃത്വം ഇപ്പോൾ നിയോഗിച്ചത്. രാഷ്ട്രീയ നയതന്ത്രജ്ഞൻ കനഗോലുവിന്റെ തന്ത്രങ്ങളിൽ ആന്ധ്രക്ക് കൈ പിടിക്കാനാവുമെന്നാണ് പ്രതീക്ഷ. നാലു ലോക്‌സഭാംഗങ്ങളെയെങ്കിലും ജയിപ്പിക്കാനായാൽ- കോൺഗ്രസ് ആ വഴിക്കാകും ചിന്തിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  a day ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  a day ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  a day ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  a day ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  a day ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  a day ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  a day ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  a day ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  a day ago